ചങ്ങനാശ്ശേരി : അജഗണങ്ങൾക്ക് ആശ്വാസമായ ആ ശബ്ദം ഇനി കർത്താവിന്റെ മധുരസംഗീതമാകുമെന്ന പ്രാർഥന വിശ്വാസികൾക്ക് പ്രത്യാശയായി. കർത്താവിന്റെ സമീപമായിരിക്കാൻ മാർ ജോസഫ് പവ്വത്തിൽ യാത്രയായി. സഭയുടെ കിരീടമായി തിളങ്ങിയ വലിയ ഇടയൻ ഇനി പ്രാർഥനാവീഥിയിലെ വിളക്ക്. കാലംചെയ്ത ചങ്ങനാശ്ശേരി മുൻ ആർച്ച് ബിഷപ്പിന്റെ കബറടക്കം ബുധനാഴ്ച സെയ്‌ന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിലെ മർത്തമറിയം കബറിടപ്പള്ളിയിൽ പൂർണ ഒൗദ്യോഗികബഹുമതികളോടെ നടന്നു.
മാർപാപ്പയുടെ സന്ദേശം ചടങ്ങിനിടയിൽ വായിച്ചു. മാർ പവ്വത്തിൽ ഇനി ദൈവത്തിൽ ജീവിക്കുമെന്ന് പാപ്പാ പറഞ്ഞു.
മാർച്ച് 18-ന് കാലംചെയ്ത പവ്വത്തിലിന്റെ ഭൗതികദേഹം ചൊവ്വാഴ്ചയാണ് മെത്രാപ്പൊലീത്തൻ പള്ളിയിലെത്തിച്ചത്. വെള്ളിയാഴ്ച 9.30-ന് ഒാർമദിനം ആചരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..