ഓർമ്മകൾ പങ്കുവെച്ച് ‘എം.ടി.യോടൊപ്പം, സ്‌നേഹസംഗമം’


1 min read
Read later
Print
Share

• സ്‌നേഹസംഗമം പരിപാടി പി. ചിത്രൻ നമ്പൂതിരിപ്പാട്‌ ഉദ്‌ഘാടനംചെയ്യുന്നു. എം.ടി. വാസുദേവൻ നായർ സമീപം

തിരൂർ : പ്രിയ കഥാകാരന്റെ സൗഹൃദവും ഓർമ്മകളും പങ്കുവെച്ചും ആയുരാരോഗ്യം നേർന്നും സ്‌നേഹസംഗമം. സാഹിത്യകാരൻമാർ, ചിത്രകലാകാരൻമാർ, ശില്പികൾ, ഭിഷഗ്വരൻമാർ, ബിസിനസുകാർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖകളിലുള്ളവർ എം.ടി.ക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കാൻ തുഞ്ചൻപറമ്പിലെ മരച്ചുവട്ടിൽ ഒത്തുകൂടി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനംചെയ്തു.

എം.ടി.യുടെ കാലം ആത്മകഥപോലെയുള്ള പുസ്തകമാണ്. എനിക്ക് വയസ്സ് 104 ആയി എന്നാൽ എം.ടി.യുടെ സഹോദരൻ എന്ന സ്ഥാനം ഞാൻ ഉപയോഗിക്കുന്നില്ല. സുഹൃത്തിന്റെ സ്ഥാനമേ ഉപയോഗിക്കുന്നുള്ളൂ -ചിത്രൻ നമ്പൂതിരിപ്പാട് പറഞ്ഞു.

ചാത്തനാത്ത് അച്യുതനുണ്ണിയായിരുന്നു അധ്യക്ഷൻ. ചാവക്കാട് സ്‌കൂളിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് കണക്കുമാഷായി എം.ടി. വാസുദേവൻ നായർ ക്ലാസ്‌മുറിയിലെത്തിയത്. അന്നുമുതൽ ഇന്നുവരെ മാഷേ എന്നാണ് ഞാൻ വിളിക്കാറുള്ളത് -ചാത്തനാത്ത് അച്യുതനുണ്ണി പറഞ്ഞു.

കോട്ടയ്ക്കൽ ആര്യവൈദ്യശാല സി.ഇ.ഒ. ജി.സി. ഗോപാലപിള്ള, ബിസിനസുകാരനായ യു. അച്ചു, എം.ടി.യുടെ നാലുകെട്ടിലെ കഥാപാത്രമായ കൂടല്ലൂരിലെ കച്ചവടക്കാരൻ പുളിക്കൽ യൂസഫിന്റെ മകൻ ജബ്ബാർ, പി.വി.കെ. നമ്പ്യാർ, എഴുത്തുകാരൻ എം.ടി. രവീന്ദ്രൻ, പ്രശസ്ത ദാരുശില്പി എളവള്ളി നന്ദകുമാർ, മേലാറ്റൂർ രാധാകൃഷ്ണൻ, ഭാര്യ രോഹിണി, പാരമ്പര്യചികിത്സകൻ ജോബിഷ് പതഞ്ജലി, യു.എ. മജീദ്, കൃഷ്ണദാസ് ഗോവ, തിരക്കഥാകൃത്ത് ശത്രുഘ്‌നൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഡോ. ബാലചന്ദ്രൻ, പി.ആർ.ഒ. എം.ടി. രാമകൃഷ്ണൻ, ശ്രീജിത്ത് പെരുന്തച്ചൻ, ഡോ. എൽ. സുഷമ, രാജേഷ് അരവിന്ദ്, ഡോ. എൻ.പി. വിജയകൃഷ്ണൻ, എം.ടി.യുടെ സഹോദരപുത്രൻ ടി. സതീശൻ, ഡോ. ടി.എം. രഘുറാം, വേണു എടക്കഴിയൂർ, പൂനൂർ കെ. കരുണാകരൻ, കാനേഷ് പുനൂർ, ശങ്കരനാരായണൻ വടക്കഞ്ചേരി, ടി.കെ. ശങ്കരനാരായണൻ, മാതൃഭൂമി ബുക്‌സ്‌ മുൻ മാനേജർ എം. ജയരാജ്, ആനന്ദ് കാവാലം, ആർട്ടിസ്റ്റ് ജയപ്രസാദ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. മണമ്പൂർ രാജൻ ബാബു മോഡറേറ്ററായി.

തന്നോ‌ടുകാട്ടുന്ന സ്‌നേഹത്തിനു നന്ദിയെന്ന് എം.ടി. അനുഗ്രഹവർഷം ചൊരിഞ്ഞവർക്ക് മറുമൊഴി നൽകി. എം.ടി.യുടെ ഭാര്യ കലാമണ്ഡലം സരസ്വതി, തുഞ്ചൻ സ്‌മാരക ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാർ എം.എൽ.എ., ആലങ്കോട് ലീലാകൃഷ്ണൻ, വെങ്കിടേഷ് രാമകൃഷ്ണൻ, ഡോ. മുരളീധരൻ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..