കെ.എൻ.എം. വിദ്യാഭ്യാസബോർഡ് മദ്രസ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയർമാൻ ഡോ. പി.പി. അബ്ദുൽ ഹഖ് നിർവഹിക്കുന്നു
പരപ്പനങ്ങാടി : കെ.എൻ.എം. വിദ്യാഭ്യാസ ബോർഡ് മദ്രസാ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയർമാൻ ഡോ. പി.പി. അബ്ദുൽ ഹഖ് അൽ മദ്രസത്തുൽ ഇസ്‌ലാമിയയിൽ നിർവഹിച്ചു. നന്മയിലധിഷ്ഠിതമായ ജീവിതത്തിനും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമൂഹസൃഷ്ടിക്കും മദ്രസവിദ്യാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.എൻ.എം. സംസ്ഥാനസെക്രട്ടറി എം.ടി. അബ്ദുസമദ് സുല്ലമി അധ്യക്ഷനായി. പഠനകിറ്റ് വിതരണം നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ നിർവഹിച്ചു. പരീക്ഷാ ബോർഡ് ചെയർമാൻ ടി. അബൂബക്കർ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.പി. മുഹമ്മദ്, എൻ. കുഞ്ഞിപ്പ, സിദ്ദിഖ് അൻസാരി, കെ. ഹംസ, പി. അബ്ദുൽ ലത്തീഫ് മദനി, അഷ്‌റഫ് ചെട്ടിപ്പടി, എൻ.പി. അബു, ഗഫൂർ കുഞ്ഞാവാസ് എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..