വള്ളുവമ്പ്രം : വെറുപ്പും വിദ്വേഷവും ഭരണക്കാർതന്നെ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പൊതുപ്രവർത്തകർ ഒരുമയുടെയും സ്‌നേഹത്തിന്റെയും സന്ദേശവാഹകരാകണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പൂക്കോട്ടൂർ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി അറവങ്കരയിൽ സംഘടിപ്പിച്ച കാരാട്ട് മുഹമ്മദ് ഹാജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരാട്ട് മുഹമ്മദ് ഹാജി സ്മാരക പുരസ്‌കാരം കുട്ടി അഹമ്മദ് കുട്ടിക്ക് തങ്ങൾ കൈമാറി. കെ. മൻസൂർ എന്ന കുഞ്ഞിപ്പു അധ്യക്ഷത വഹിച്ചു. ഡോക്ടറേറ്റ് നേടിയ വി.പി. സലിം, ബാലകേരളം മണ്ഡലം ട്രഷറർ ടി.വി. അജ്വദ് എന്നിവരെ അനുമോദിച്ചു. എം.എൽ.എ.മാരായ പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഷിബു മീരാൻ, സി.പി. സെയ്തലവി, അഡ്വ. ആരിഫ് താനൂർ തുടങ്ങിയവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..