കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ നടത്തിയ സത്യാഗ്രഹസമരം ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം : പെൻഷൻ സമൂഹത്തോട് പിണറായി സർക്കാരിന് നിഷേധാത്മക നിലപാടാണെന്ന് കെ.പി.സി.സി. ജനറൽസെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കുടിശ്ശികയായ അഞ്ച് ഗഡു ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക, തടഞ്ഞുവെച്ച പെൻഷൻ പരിഷ്‌കരണ-ക്ഷാമാശ്വാസ കുടിശ്ശികകൾ ഉടൻ വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ജില്ലാപ്രസിഡന്റ് മുല്ലശ്ശേരി ശിവരാമൻ നായർ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ.എ. സുന്ദരൻ, വി.എ. ലത്തീഫ്, ടി. വിനയദാസ്, ടി. വനജ, ഡി. ഹരിഹരൻ, ഡോ. എം.സി.കെ. വീരാൻ, ജെ. സരസ്വതി, ആനിയമ്മ തോമസ്, എൻ.പി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..