മലപ്പുറം : പ്രവാസി ലീഗ് 20-ാം വാർഷികാഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
കേരളത്തിനകത്തും പുറത്തുമായി പ്രവാസി ലീഗിന്റെ നേതൃത്വത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കാണ് ഇതോടെ തുടക്കംകുറിച്ചത്. പ്രവാസത്തിന്റെ അൻപതാണ്ട്, മറുനാടൻ മലയാളി സമ്മേളനം, വിവിധ ആരോഗ്യപദ്ധതികൾ, പ്രവാസി സേവനദിനം തുടങ്ങി വിവിധ പരിപാടികൾ വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും.
പാണക്കാട് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി, ദേശീയസെക്രട്ടറി എം.എസ്. അലവി, ട്രഷറർ കാപ്പിൽ മുഹമ്മദ് പാഷ, സംസ്ഥാന നേതാക്കളായ കെ.സി. അഹമ്മദ്, പി.എം.കെ. കാഞ്ഞിയൂർ, ഉമയനല്ലൂർ ശിഹാബുദീൻ, ജില്ലാ ഭാരവാഹികളായ എ.പി. ഉമ്മർ, അഹമ്മദ് കുറ്റിക്കാട്ടൂർ, ടി.എച്ച്. കുഞ്ഞാലി ഹാജി തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..