മലപ്പുറം : മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്ന് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് (എൻ.എഫ്.പി.ആർ.) ആവശ്യപ്പെട്ടു. പ്ലസ്‌വൺ പഠനത്തിന് ബാച്ചുകൾ വർധിപ്പിക്കാതെ സീറ്റുകൾ കൂട്ടിയ നടപടി വിദ്യാർഥികളോടു കാട്ടുന്ന വഞ്ചനയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ക്ലാസ്‌മുറികളുടെ വിസ്‌തൃതി കൂട്ടാതെ സീറ്റുകൾ വർധിപ്പിച്ചത് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഒരു ബെഞ്ചിൽ അഞ്ചും ആറും കുട്ടികൾ ഇരുന്ന് പഠിക്കേണ്ട സ്ഥിതിയുണ്ടാകും. ഇതു കുട്ടികളെ മാനസികവും ശാരീരികവുമായി ബാധിക്കും. ബാച്ചുകൾ കൂട്ടുന്നതിനോടൊപ്പം അടിസ്ഥാനസൗകര്യങ്ങളും വർധിപ്പിച്ചു വിദ്യാർഥികളോട് നീതിപുലർത്തണമെന്നും അവർ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ദേശീയസെക്രട്ടറി ശശികുമാർ കാളികാവ്, സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂർ, അബ്ദുറഹീം പൂക്കത്ത്, അബ്ദുൽമജീദ് മുല്ലഞ്ചേരി എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..