Caption
മലപ്പുറം : കളിയും ചിരിയുമായി കുട്ടിക്കൂട്ടം വ്യാഴാഴ്ച വീണ്ടും പള്ളിക്കൂടങ്ങളിൽ നിറഞ്ഞു. നവാഗതരെ മാത്രമല്ല, രണ്ടുമാസത്തെ വേനലവധിക്കു വിരാമമിട്ട് മടങ്ങിയെത്തിയ വിദ്യാർഥികളെയും ബലൂണും മിഠായിയും നൽകിയാണ് അധ്യാപകർ വരവേറ്റത്. എങ്കിലും ഒന്നാം ക്ലാസുകാരായിരുന്നു ആദ്യദിനത്തിലെ താരങ്ങൾ.
പുതിയ കുട്ടികൾ കരയാതിരിക്കാൻ അധ്യാപകർ പല 'പൊടിക്കൈ'കളും പയറ്റി. രക്ഷിതാക്കളുടെ അകമ്പടിയോടെ അറിവിന്റെ പുതുലോകത്തേക്ക് കടന്നുവന്ന അവർക്ക് പലവിധ സമ്മാനങ്ങൾ നൽകി. കുട്ടികളും വല്ലാതെ മാറിക്കഴിഞ്ഞു. കരയാനൊന്നും ന്യൂജൻ പിള്ളേരെ കിട്ടില്ല. അടുത്തിരിക്കുന്നവന്റെ മിഠായി തട്ടിപ്പറിച്ചും ബലൂൺ കുത്തിപ്പൊട്ടിച്ചും ചിലർ കുസൃതിയൊപ്പിച്ചു. കുട്ടികളേക്കാൾ ടെൻഷൻ രക്ഷിതാക്കളുടെ മുഖത്തായിരുന്നു.
പ്രവേശനോത്സവത്തിന് വർഷംതോറും പകിട്ട് കൂടിവരുന്ന കാഴ്ചയാണ് എല്ലാ സ്കൂളുകളിലും കണ്ടത്. പ്രത്യേകിച്ച്, പൊതുവിദ്യാലയങ്ങളിൽ. രക്ഷിതാക്കളും ജനപ്രതിനിധികളും പൊതുപ്രവർത്തകരുമെല്ലാം അണിനിരന്നതോടെ പ്രവേശനോത്സവം പലയിടത്തും നാടിന്റെ തന്നെ ഉത്സവമായി.
എട്ടു ലക്ഷം വിദ്യാർഥികൾ
: സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി ജില്ലയിൽ 1889 സ്കൂളുകളാണുള്ളത്. ഇതിൽ 556 എണ്ണമാണ് സർക്കാർ സ്‌കൂൾ. 810 എയ്ഡഡ്, 521 അൺ എയ്ഡഡ് സ്‌കൂളുകളുമുണ്ട്. ഈ വിദ്യാലയങ്ങളിലായി എട്ടു ലക്ഷത്തിലേറെ കുട്ടികളാണുള്ളത്. ചില അൺ എയ്ഡഡ് സ്‌കൂളുകൾ തിങ്കളാഴ്ചയേ തുറക്കൂ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..