അക്ഷരമുറ്റത്ത് ഉത്സവമേളം


1 min read
Read later
Print
Share

Caption

തിരൂർ : അക്ഷരമുറ്റത്ത് അറിവിന്റെ മധുരം നുകരാൻ ആവേശത്തോടെ അവരെത്തി. ആട്ടവും പാട്ടുമായി അധ്യാപകരും രക്ഷിതാക്കളും മുതിർന്ന ക്ലാസിലെ കുട്ടികളും അവരെ വരവേറ്റു. അതിരുകളില്ലാത്ത സ്നേഹം നൽകിയും മധുരം വിളമ്പിയുമാണ് സ്കൂൾ പ്രവേശനോത്സവത്തിൽ കുട്ടികളെ വരവേറ്റത്. സ്കൂൾ അങ്കണങ്ങളിൽ കുരുത്തോല തൂക്കിയും തോരണങ്ങൾ തൂക്കിയും കമാനങ്ങൾ സ്ഥാപിച്ചും മനോഹരമാക്കി. ക്ലാസ് മുറികളിൽ പക്ഷിമൃഗാദികളും ചെടികളും പൂക്കളും കാർട്ടൂൺ കഥാപാത്രങ്ങളെയും വരച്ച് മനോഹരമാക്കിയിരുന്നു. മിക്ക ക്ലാസ് മുറികളും ഹൈടെക്കായിരുന്നു.

പൊതുവിദ്യാഭ്യാസ മികവ് പ്രദർശനം കൗതുകമായി

കൽപ്പകഞ്ചേരി : ജില്ലാ പ്രവേശനോത്സവത്തിന്റെ ഭാഗമായി ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരിയിൽ സംഘടിപ്പിച്ച മികവ് പ്രദർശനം കുട്ടികൾക്ക് ഏറെ കൗതുകമായി 9, 10 ക്ലാസുകളിൽ നിന്നായി 80 കുട്ടികൾ ഉൾപ്പെടുന്ന സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ സ്റ്റാളിൽ ലിറ്റിൽ കൈറ്റ്‌സിലൂടെ കുട്ടികൾക്കു ലഭിക്കുന്ന അവസരങ്ങളും സാധ്യതകളും പോസ്റ്ററുകളിലൂടെ പരിചയപ്പെടുത്തി.

ലഹരിമുക്ത കേരളം വിമുക്തി പദ്ധതികളുടെ ഭാഗമായി സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സഹകരണത്തോടെ സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച ലഹരിവിരുദ്ധ ഭാരതം എക്സിബിഷനും നടന്നു.

സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിലെ വിദ്യാർഥികൾ ഒരുക്കിയ ഫുഡ്‌ ഫെസ്റ്റ്, ലഹരിവിരുദ്ധ ഫ്ലാഷ് മോബ്, പുസ്തകമേള, എൻ.എസ്.എസി ന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റാൾ തുടങ്ങിയവയും പ്രദർശനത്തിലുണ്ടായിരുന്നു. ട്രാഫിക് ബോധവത്കരണ സ്റ്റാൾ ഒരുക്കി ജില്ലാ ട്രോമാ കെയർ കൽപ്പകഞ്ചേരി സ്റ്റേഷൻ യൂണിറ്റും ജില്ലാ പ്രവേശനോത്സവത്തിന്റെ ഭാഗമായി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..