മലപ്പുറം : നീതിക്കുവേണ്ടി പോരാടുന്നവരെ തെരുവിൽ വലിച്ചിഴയ്ക്കുന്നത് രാജ്യത്തിനുതന്നെ അപമാനകരമാണെന്നും കുറ്റവാളിയെ സംരക്ഷിക്കുന്ന നടപടിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും എം.എസ്.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ലോകവേദികളിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ താരങ്ങളാണ് സമരംചെയ്യുന്നത്. എന്നാൽ സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. പെൺകുട്ടികൾക്ക് സംരക്ഷണമൊരുക്കുമെന്ന മുദ്രാവാക്യം പ്രാവർത്തികമാക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് നുഫൈൽ തിരൂരങ്ങാടി അധ്യക്ഷനായി. സംസ്ഥാന ജനറൽസെക്രട്ടറി ആദിൽ നസീഫ്, ട്രഷറർ ജസിൻ നജീബ്, സമാഹ് ഫാറൂഖി, ലുക്മാൻ പോത്തുകല്ല്, ശഹീം പാറന്നൂർ, നദീർ മൊറയൂർ, ഡാനിഷ് അരീക്കോട്, അൻഷിദ് നരിക്കുനി, റാഫിദ് ചെറിയമുണ്ടം എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..