• കെ.എസ്.ടി.യു. ജില്ലാകമ്മിറ്റിയുടെ വിദ്യാഭ്യാസ സംരക്ഷണസംഗമം പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം : കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ സംരക്ഷണസംഗമം നടത്തി.
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്തുനടന്ന സംഗമം പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് എൻ.പി. മുഹമ്മദലി അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.
അധ്യാപകർക്ക് നിയമനാംഗീകാരം നൽകുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ജില്ലാ ജനറൽസെക്രട്ടറി കോട്ട വീരാൻകുട്ടി, മജീദ് കാടേങ്ങൽ, റഹിം കുണ്ടൂർ, കെ.ടി. അമാനുള്ള , വി.എ. ഗഫൂർ , ഫസൽ ഹഖ്, കെ.എം. ഹനീഫ, സഫ്ദറലി വാളൻ, ഇസ്മയിൽ പൂതനാരി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..