മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രവർത്തകസമിതി ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്‌ലിയാർ ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം : കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പു പ്രവർത്തനവർഷം 23 ദാറുൽ ഖൈർ ഭവനപദ്ധതി പൂർത്തീകരിക്കും. ജില്ലയിലെ 23 സോൺ കമ്മിറ്റികളിലെ ക്ഷേമകാര്യസമിതിയുടെ മേൽനോട്ടത്തിലാണിതു നടത്തുന്നത്.
ഇക്കഴിഞ്ഞ മാർച്ചിൽ റംസാൻ കാമ്പയിൻ പദ്ധതിയിലാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്. 2024 ഏപ്രിലിൽ നിർധനരായ ആളുകൾക്കിതു സമർപ്പിക്കും. കോട്ടപ്പടി പി.എം.ആർ. ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ പ്രവർത്തകസമിതി പദ്ധതികൾക്ക് അന്തിമരൂപംനൽകി. പുതിയ അധ്യയനവർഷാരംഭത്തിൽ ആശങ്കകളൊഴിവാക്കി ജില്ലയിൽ ഒഴിവുവന്ന മുഴുവൻ അധ്യാപക തസ്തികകളിലും ഉടൻ നിയമനം നടത്തണമെന്ന് പ്രവർത്തകസമിതി ആവശ്യപ്പെട്ടു.
സെൻട്രൽ ക്യാബിനറ്റ് ചെയർമാൻ പൊൻമള മൊയ്തീൻകുട്ടി ബാഖവി പ്രാർഥന നടത്തി. ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്‌ലിയാർ ഉദ്ഘാടനംചെയ്തു. സി.കെ.യു. മൗലവി അധ്യക്ഷനായി. പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, പി.എസ്.കെ. ദാരിമി എടയൂർ, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ പി.കെ. മുഹമ്മദ് ബഷീർ, അലവിക്കുട്ടി ഫൈസി, കെ.ടി. ത്വാഹിർ സഖാഫി, യൂസഫ് ബാഖവി മാറഞ്ചേരി, എ. അലിയാർ, കെ.പി. ജമാൽ കരുളായി എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..