മലപ്പുറം : അഖിലകേരളാടിസ്ഥാനത്തിൽ വിദ്യാർഥികൾക്കായി 'എന്റെ പോസ്റ്റ്മാൻ' എന്ന വിഷയത്തിൽ മലപ്പുറം പോസ്റ്റ് ഫോറം സംഘടിപ്പിച്ച കത്തെഴുത്തുമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കോളേജ് വിഭാഗത്തിൽ മലപ്പുറം സ്വദേശിയും ഡൽഹിയിൽ വിദ്യാർഥിനിയുമായ മമത റോസും ഹയർസെക്കൻഡറി വിഭാഗത്തിൽ മഞ്ചേരി സ്വദേശി ശിഹാദ് മുഹമ്മദ് പുത്തലത്തും സമ്മാനാർഹരായി.
മണമ്പൂർ രാജൻബാബു, ജി.കെ. രാംമോഹൻ, പോസ്റ്റ്മാസ്റ്റർ പി.പി. നിർമല എന്നിവരാണ് രചനകൾ പരിശോധിച്ചത്. വിജയികൾക്കുള്ള സമ്മാനങ്ങൾ 23-ന് വൈകീട്ട് അഞ്ചിന് ഹെഡ് പോസ്റ്റ് ഓഫീസിൽ ചേരുന്ന യോഗത്തിൽ മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട് വി.ജെ. രജനി സമ്മാനിക്കും.
ഇതിനായി ചേർന്ന യോഗത്തിൽ പോസ്റ്റ്മാസ്റ്റർ പി.പി. നിർമല അധ്യക്ഷതവഹിച്ചു. എം. തോമസ്, ഖദീജ മുംതാസ്, സെക്രട്ടറി മണമ്പൂർ രാജൻ ബാബു, ടി. രാജേഷ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..