മലപ്പുറം : കേന്ദ്രസർക്കാരിന്റെ ജലശക്തി അഭിയാൻ പദ്ധതിയുടെ ഭാഗമായി ജില്ല സന്ദർശിച്ച കേന്ദ്രസംഘത്തിനു പ്രവർത്തനങ്ങളിൽ പൂർണതൃപ്തി. ഭൂജലവകുപ്പ്, ജലനിധി, ഹരിതകേരളം മിഷൻ, ജല അതോറിറ്റി തുടങ്ങിയ 18 വകുപ്പുകളുടെ 21 പദ്ധതികളെ മുൻനിർത്തിയാണ് സംഘം സന്ദർശനം നടത്തിയത്. കേന്ദ്ര ഭൂജലബോർഡ് സീനിയർ സയന്റിസ്റ്റ് കുൽദീപ് ഗോപാൽ ഭട്ടാര്യ, ജലശക്തി അഭിയാൻ നോഡൽ ഓഫീസർ സുർജിത്ത് കാർത്തികേയൻ എന്നിവരാണു അഞ്ചുദിവസത്തെ സന്ദർശനം നടത്തിയത്.
സന്ദർശിച്ച സ്ഥലങ്ങളെ സംബന്ധിച്ച് കളക്ടറേറ്റിൽ സംഘം അവലോകനം നടത്തി. നൂതന ജലസംരക്ഷണ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടക്കമുള്ളവയിൽ നവീകരിച്ച കുളങ്ങൾ, ജൈവവേലി, കിണർ റീചാർജിങ്, മഴവെള്ള സംഭരണികൾ തുടങ്ങിയ ജലസംരക്ഷണ പ്രവർത്തനങ്ങളാണു വിലയിരുത്തിയത്.
മങ്കട, മലപ്പുറം, കൊണ്ടോട്ടി, തിരൂരങ്ങാടി, താനൂർ, തിരൂർ, കുറ്റിപ്പുറം, വേങ്ങര ബ്ലോക്കുകൾ താരതമ്യേന ശുദ്ധജലക്ഷാമം നേരിടുന്ന സ്ഥലങ്ങളാണെന്ന് സംഘം പറഞ്ഞു. ഇവിടങ്ങളിലെ ജൽജീവൻ മിഷൻ, അമൃത് സരോവർ, ജലനിധി അടക്കമുള്ള പദ്ധതികളും സന്ദർശിച്ചു. സംസ്ഥാനത്തെ അഞ്ചുജില്ലകളിലാണ് ജലശക്തി അഭിയാൻ സംഘം സന്ദർശനം നടത്തുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..