മലപ്പുറം : മുപ്പതിനായിരത്തോളം കുട്ടികൾ പ്ലസ് വണ്ണിന് സീറ്റില്ലാതെ പുറത്തു നിൽക്കുന്ന സാഹചര്യമുണ്ടായിട്ടും ന്യായവും സ്ഥായിയായതുമായ പരിഹാരമുണ്ടാക്കാത്ത സംസ്ഥാനസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എട്ടിന് മലപ്പുറം സിവിൽസ്റ്റേഷന് മുൻപിൽ മുസ്ലിംലീഗ് ജില്ലാകമ്മിറ്റി ബഹുജന സമരസംഗമം നടത്തും. ജില്ലാപ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽച്ചേർന്ന യോഗത്തിലാണ് തീരുമാനം. സമരത്തിനു മുന്നോടിയായി നാല്, അഞ്ച് തീയതികളിൽ 16 നിയോജകമണ്ഡലം പ്രവർത്തകസമിതികളും യോഗങ്ങൾ ചേരും.
ജനറൽസെക്രട്ടറി പി. അബ്ദുൽഹമീദ് എം.എൽ.എ., ട്രഷറർ അഷറഫ് കോക്കൂർ, എം.എ. ഖാദർ, ഉമ്മർ അറക്കൽ, പി. സൈതലവി, കളത്തിൽ കുഞ്ഞാപ്പു ഹാജി, സലിം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി, എ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..