മലപ്പുറം : ബസ് വ്യവസായത്തെ തകർച്ചയിൽനിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുൻപിൽ നിരാഹാരസമരം തുടങ്ങുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസാണ് അനിശ്ചിതകാല സമരം നടത്തുക. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. ഒരുകാലത്ത് 35,000 സ്വകാര്യബസുകളുണ്ടായിരുന്നത് സർക്കാരുകളുടെ തെറ്റായ നയംകൊണ്ട് 7000 ആയി ചുരുങ്ങിയതായി നേതാക്കൾ പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലും വിദ്യാർഥികൾക്ക് സ്‌പോട്ട് ടിക്കറ്റ് സമ്പ്രദായം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് പി. മുഹമ്മദ് എന്ന നാണി ഹാജി, ജനറൽസെക്രട്ടറി ഹംസ എരിക്കുന്നൻ, പക്കീസ കുഞ്ഞിപ്പ, മജീദ് തിരൂർ, റഫീഖ് കുരിക്കൾ എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..