മലപ്പുറം : സാമ്പത്തിക വഞ്ചനക്കേസിൽ യുവാവിനെ മലപ്പുറം പോലീസ് പിടികൂടി. ഒറ്റപ്പാലം പനമണ്ണ ചന്തംകുഴിയിൽ വീട്ടിൽ ലത്തീഫ് (36) ആണു പിടിയിലായത്. മലപ്പുറം പൊന്മള പറങ്കിമൂച്ചിക്കലിലെ യുവതിയുടെ പരാതിയിലാണു നടപടി. ബാങ്ക് വായ്‌പ എടുത്തുനൽകാമെന്നു വാഗ്ദാനംചെയ്ത് പണം കൈക്കലാക്കി വഞ്ചിച്ചെന്നാണു പരാതി.
യുവതിയുടെ പേരിൽ അഞ്ചുലക്ഷം ബാങ്കിൽനിന്നു വായ്‌പയെടുത്ത് സ്വന്തം അക്കൗണ്ടിലേക്ക് തുക മാറ്റി ഇയാൾ വഞ്ചിച്ചെന്ന് പോലീസ് പറഞ്ഞു.
പരിശോധനയിൽ ഡി.ഡി.യും മറ്റും പാസായി വരുന്നത് ഇയാളുടെ പേരിലും വായ്‌പ യുവതിയുടെ പേരിലുമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കൂട്ടിലങ്ങാടിയിൽ മലഞ്ചരക്ക് സാധനങ്ങൾ എത്തിച്ചുനൽകാമെന്നു കാണിച്ചും അരിയുടെ സാമ്പിൾ കാണിച്ച് അതിന് മുൻകൂർ പണം വാങ്ങിയും തട്ടിപ്പു നടത്തിയിട്ടുണ്ട്. ടി.വി., റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിവയുടെ ഓർഡർ എടുത്ത് അതിന് മുൻകൂർ പണം വാങ്ങിയും ഇയാൾ തട്ടിപ്പുനടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പോലീസ്‌സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുണ്ട്.
സി.ഐ. ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..