വേങ്ങര : തേർക്കയം പമ്പുഹൗസിൽനിന്ന് വലിയോറപ്പാടത്തേക്ക് ജലം പമ്പു ചെയ്യുന്ന കിഴക്കേ കനാലിന്റെ 65 മീറ്ററോളംവരുന്ന ഭാഗത്തെ നവീകരണം കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
പാതയ്ക്ക് നടുവിലൂടെ ചാലുകീറി കനാൽ നവീകരിക്കുന്നതാണ് ഇവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇത് കൃഷിയിടങ്ങളിലേക്ക് കൊയ്ത്തുമെതിയന്ത്രംപോലുള്ളവ കൊണ്ടുവരാൻ തടസ്സമാവും.
1500 മീറ്ററാണ് കനാൽ പാതയുടെ നീളം. ഇതിൽ 1200 മീറ്ററും നവീകരണം നടന്നിട്ടുണ്ട്. ബാക്കിയുള്ള 300-ൽ 65 മീറ്ററാണിപ്പോൾ നവീകരിക്കുന്നത്. ഇതിനെതിരേ തേർക്കയം പാടശേഖരസമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..