ഗുസ്തി താരങ്ങളുടെ സമരം: ഐക്യദാർഢ്യസദസ്സ് നടത്തി


1 min read
Read later
Print
Share

Caption

മലപ്പുറം : നീതി തേടി സമരം ചെയ്യുന്ന ദേശീയ കായികതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി നഗരത്തിൽ പരിപാടി നടത്തി. രാജ്യത്തിന്റെ അഭിമാനമായ കായികതാരങ്ങളെ അപമാനിക്കുന്ന ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ്‌ ചെയ്യണമെന്നും താരങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ഐക്യദാർഢ്യസദസ്സ് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ. വിജയൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി. അജിത് കുമാർ അധ്യക്ഷനായി. വി.വി. മണികണ്ഠൻ, ഇ. വിലാസിനി, ഒ. സത്യഭാമ എന്നിവർ സംസാരിച്ചു.

മലപ്പുറം : സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വർക്കേഴ്‌സ് കോ-ഓർഡിനേഷൻ കൗൺസിൽ സിവിൽ സ്റ്റേഷനു മുൻപിൽ പ്രകടനവും വിശദീകരണയോഗവും നടത്തി. എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. വർക്കേഴ്‌സ് കോ-ഓർഡിനേഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി ടി.പി. സജീഷ് അധ്യക്ഷത വഹിച്ചു. ടി. സീമ, വി. ചക്രപാണി, പ്രസന്നകുമാർ, മുസ്തഫ, സുഭാഷ് ശങ്കർ, ജംഷീദ് എന്നിവർ നേതൃത്വം നൽകി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..