മലപ്പുറം : ബി.എസ്.എൻ.എൽ. ഫോർ ജി , ഫൈവ് ജി സർവീസ് രാജ്യത്ത് ഉടൻ ആരംഭിക്കണമെന്ന് ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ 11-ാം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു . സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാർ ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ്് എം.പി. വേലായുധൻ അധ്യക്ഷതവഹിച്ചു.
ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ സംസ്ഥാനസെക്രട്ടറി എം. വിജയകുമാർ, അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി പി. മനോഹരൻ, എം.എൻ. മാധവൻ, പി.ടി. ഗോപാലകൃഷ്‌ണൻ, വി.പി. അബ്ദുള്ള, എ.കെ. അനുഷ എന്നിവർ സംസാരിച്ചു. ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും പുതിയ െപ്രാമോഷൻ പോളിസിയും നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി ടി.കെ. ഷിനീഷ് (പ്രസി.) , കെ.എസ്. പ്രദീപ് (സെക്ര.), എൻ.ബി. സനിൽ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..