• ജില്ലാ വികസനസമിതി യോഗത്തിനുശേഷം പുറത്തിറങ്ങിയ മന്ത്രി വി. അബ്ദുറഹ്‌മാനു നേരെ യൂത്ത് ലീഗ്, എം.എസ്.എഫ്. പ്രവർത്തകർ കരിങ്കൊടി കാണിക്കുന്നു
മലപ്പുറം : ജില്ലാ വികസനസമിതി യോഗം കഴിഞ്ഞു മടങ്ങുമ്പോൾ മന്ത്രി വി. അബ്ദുറഹ്‌മാനു നേരെ യൂത്ത് ലീഗ്, എം.എസ്.എഫ്. പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
കളക്ടറേറ്റ് പടിക്കലിലാണ് മന്ത്രിക്കുനേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. താനൂർ ബോട്ട് ദുരന്തത്തിനു സാഹചര്യമൊരുക്കി ഫിറ്റ്നസ് ഇല്ലാത്ത ബോട്ട് ഇറക്കാൻ ഒത്താശ ചെയ്ത മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. കരിങ്കൊടികാണിക്കാൻ നേതൃത്വംനൽകിയ മലപ്പുറം മുനിസിപ്പൽ മുസ്‌ലിംലീഗ് സെക്രട്ടറി റശീദ് കാളമ്പാടി, ജനറൽസെക്രട്ടറി സുബൈർ മൂഴിക്കൽ, സാലിഹ് മാടമ്പി, സജീർ കടപ്പാടൻ, ജസീൽ പറമ്പൻ, ഇംതിയാസ് മുരിങ്ങാത്തോടൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..