മലപ്പുറം : ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടയുന്നതോടൊപ്പം അവരുടെ അവകാശങ്ങൾകൂടി നിഷേധിക്കുന്നതാണ് സംസ്ഥാനസർക്കാരിന്റെ നിലപാടെന്ന് ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു.) ആരോപിച്ചു. മധ്യവേനലവധിക്കാലം വെട്ടിച്ചുരുക്കുന്നത് സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനമാണ്.
വിദ്യാഭ്യാസചട്ടങ്ങളിൽ ചർച്ചകളോ കൂടിയാലോചനകളോ ഇല്ലാതെയും പരിഷ്‌കരണങ്ങൾ വരുത്താതെയും അക്കാദമിക് കലണ്ടറിൽ മാറ്റംവരുത്തുന്നത് നിയമപരമായി ശുദ്ധ അസംബന്ധമാണ്. പല സ്കൂളുകളിലും കിണറുകൾ വറ്റിവരണ്ടതിനാൽ കുട്ടികൾക്ക് കുടിവെള്ളത്തിനും ശൗചാലയത്തിന്റെ ഉപയോഗത്തിനും പ്രയാസമനുഭവിക്കുന്നു.
ഈയവസരത്തിൽ ഏപ്രിൽ മാസത്തെ കൊടുംചൂടിൽ വിദ്യാർഥികളെ സ്കൂളിലേക്കു വരുത്തുന്നത് അപകടകരമാണ്. ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന തികച്ചും നിരുത്തരവാദപരവും അപഹാസ്യവുമാണ്.
സർക്കാർ കൈക്കൊള്ളുന്ന ഇത്തരം വിവേകരഹിതമായ തീരുമാനങ്ങളിൽ ദേശീയ അധ്യാപക പരിഷത്ത് ശക്തമായി പ്രതിഷേധിക്കുന്നതായി എൻ.ടി.യു. ജില്ലാപ്രസിഡന്റ് സി. സന്തോഷ് കുമാറും ജനറൽസെക്രട്ടറി പി.ടി. സുരേഷും പ്രസ്താവനയിൽ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..