കൊണ്ടോട്ടി : കരിപ്പൂരിൽനിന്ന് തിങ്കളാഴ്ച മൂന്നു വിമാനങ്ങളിൽ ഹജ്ജ് തീർഥാടകർ യാത്രതിരിക്കും. പുലർച്ചെ 4.25- ന് ഐ.എക്‌സ്. 3029, രാവിലെ 8.30-ന് ഐ.എക്‌സ്. 3021, വൈകീട്ട് 6.35- ന് 3025 എന്നീ വിമാനങ്ങളാണ് സർവീസ് നടത്തുക.
ആദ്യ വിമാനത്തിൽ 77 പുരുഷന്മാരും 68 സ്ത്രീകളുമാണുള്ളത്. രണ്ടാമത്തെ വിമാനത്തിൽ 74 പുരുഷന്മാരും 71 സ്ത്രീകളും മൂന്നാമത്തെ വിമാനത്തിൽ 79 പുരുഷന്മാരും 71 സ്ത്രീകളും പുറപ്പെടും.
കണ്ണൂരിൽനിന്ന് തിങ്കളാഴ്ച ഹജ്ജ് സർവീസ് ഇല്ല. ചൊവ്വാഴ്ച കരിപ്പൂരിൽനിന്ന് രാവിലെ 8.40-നും വൈകീട്ട് 6.35-നുമാണ് വിമാനം പുറപ്പെടുക. കണ്ണൂരിൽനിന്ന് ചൊവ്വാഴ്ച രാവിലെ 10.35 -നും ഹജ്ജ് വിമാനം പുറപ്പെടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..