Caption
എടക്കര : വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന പരിപാടികൾ നടത്തി. എരുമമുണ്ട എസ്‌ക്കർ ക്ലബ്ബ്, കാഞ്ഞിരപ്പുഴ വനം ഓഫീസ് എന്നിവയുടെ സഹകരണത്തോടെ മാതത്തോടിന്റെ വശങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഡെപ്യൂട്ടി റെയ്ഞ്ചർ ഗിരീഷ്, മച്ചിങ്ങൽ ഷൗക്കത്ത് എന്നിവർ ചേർന്ന് ഷെസിൽ കൊമ്പന് തൈകൾ നൽകി ഉദ്ഘാടനംചെയ്തു. വിജിത്ത്, രജിൻ, ജൗഹർ, ഷിബു, ആഷിഖ് എന്നിവർ പ്രസംഗിച്ചു.പനമണ്ണ സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ 'നാളേക്ക് ഒരു തണൽ' എന്ന സന്ദേശവുമായി ഫാ. മാത്യൂസ് വട്ടിയാനിക്കൽ വൃക്ഷത്തൈ നട്ടു.
എടക്കര പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത കർമസേന എന്നിവയുടെ നേതൃത്വത്തിൽ ശുചിത്വ പ്രതിജ്ഞയെടുത്തു.എടക്കരയെ വലിച്ചെറിയൽമുക്ത പഞ്ചായത്തായി ഒരുക്കുന്നതിന്റെ ഭാഗമായാണ് പ്രതിജ്ഞയെടുത്തത്. പ്രസിഡന്റ് ഒ.ടി. ജയിംസ് ഉദ്ഘാടനംചെയ്തു. അംഗങ്ങളായ ഉമ്മുസൽമ, ആയിശക്കുട്ടി, സന്തോഷ് കപ്രാട്ട്, പി. മോഹനൻ എന്നിവർ നേതൃത്വംനൽകി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..