കോട്ടയ്ക്കൽ : പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്‌സ്‌റ്റൈൽസ് തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തിലെ എസ്.ടി.യു. തൊഴിലാളികൾ ചൊവ്വാഴ്ച രാവിലെ 10-ന് തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപ്പറേഷൻ ഓഫീസിനുമുന്നിൽ ധർണ നടത്തും.
എസ്.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി യു. പോക്കർ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ മൂന്നുമാസമായി പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്‌സ്‌റ്റൈൽസ് അടഞ്ഞുകിടക്കുകയാണ്. തൊഴിലാളികൾക്ക് രണ്ടരമാസത്തെ ലേ-ഓഫ് വേതനം കുടിശ്ശികയാണ്. നേരത്തെ തന്നെ തൊഴിലാളികൾക്ക് പ്രോവിഡന്റ് ഫണ്ട് ഇനത്തിൽ നാലരക്കോടി രൂപയും കുടിശ്ശികയുണ്ട്. വിരമിച്ച തൊണ്ണൂറോളം തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി രണ്ടരക്കോടി രൂപയോളം മാനേജ്‌മെന്റ് കൊടുത്തുതീർത്തിട്ടില്ല.
ഈ സാഹചര്യത്തിലാണ് ആസ്ഥാന കാര്യാലയം ഉപരോധിക്കാൻ തീരുമാനിച്ചതെന്ന് എടരിക്കോട് ടെക്സ്റ്റൈൽസ് എസ്.ടി.യു ഭാരവാഹികളായ സിദ്ദിഖ് താനൂർ, പി. സിദ്ദിഖ്, ടി. അലി, സയ്യിദ് ഹുസൈൻ തങ്ങൾ, പി.കെ. മുഹമ്മദ് ഷാഫി, കെ.അബ്ദുൽ നാസർ, വി.ടി.അബ്ദുള്ള, കെ.പി. സുബ്രഹ്മണ്യൻ, എം. മുഹമ്മദ് ഷെഫിക്ക് എന്നിവർ അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..