• ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രകടനം
മലപ്പുറം : ബ്രിജ്‌ഭൂഷൺ സിങ് എം.പി.ക്കെതിരേ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ആസ്ഥാനത്ത് പ്രകടനം നടത്തി. രാജ്യത്തിന്റെ മെഡലുകളെ വീണ്ടെടുക്കുക, ബി.ജെ.പി. എം.പി.യെ അറസ്റ്റുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രകടനത്തിൽ ജില്ലാപ്രസിഡന്റ് നസീറാബാനു അധ്യക്ഷതവഹിച്ചു. സംസ്ഥാനസമിതിയംഗം ബിന്ദു പരമേശ്വരൻ, ജില്ലാസെക്രട്ടറി സാജിത പൂക്കോട്ടൂർ, ജില്ലാകമ്മിറ്റിയംഗം സുഭദ്ര വണ്ടൂർ, മണ്ഡലം കൺവീനർമാരായ മാജിത, അമീന എന്നിവർ നേതൃത്വംനൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..