• കാൽനടപോലും ദുഷ്‌കരമായ ചേലേമ്പ്ര കോടാട്ടിൽ മുക്കത്തുകടവ് റോഡ്
ചേലേമ്പ്ര : ചെളിനിറഞ്ഞ ഇങ്ങനെയൊരു റോഡുണ്ടായിട്ട് എന്താണുകാര്യം ?. ഒന്നു നടന്നുപോകാൻപോലും ഈ റോഡുകൊണ്ട് പ്രയോജനമില്ല. ചേലേമ്പ്ര പഞ്ചായത്തിലെ 14, 15 വാർഡുകളിൽപ്പെടുന്ന കോടാട്ടിൽ മുക്കത്തുകടവ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്.
മലപ്പുറം -കോഴിക്കോട് ജില്ലകൾ തമ്മിലുള്ള ദൂരം കുറയ്ക്കുന്ന, നല്ലൊരു ബൈപ്പാസാക്കി മാറ്റിയെടുക്കാവുന്ന അഞ്ഞൂറു മീറ്ററിനടുത്തുവരുന്ന റോഡാണ് അധികൃതരുടെ താത്പര്യമില്ലായ്മമൂലം ചെളിക്കുളമായി കിടക്കുന്നത്.
മുൻപ് നാലുമീറ്ററായിരുന്നു റോഡിന്റെ വീതി. ആറുമീറ്ററുണ്ടെങ്കിൽ ഫണ്ട് ലഭിക്കുമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ പരിസരവാസികൾ ഒത്തുചേർന്ന് മൂന്നുകൊല്ലം മുമ്പ് വീതികൂട്ടാനുള്ള സ്ഥലം ഒരുക്കിനൽകിയിരുന്നു.ആറുമീറ്ററാക്കാൻ സ്ഥലം വിട്ടുകൊടുത്ത് ഒന്നരവർഷം കഴിഞ്ഞിട്ടും വീതികൂട്ടി മണ്ണിട്ട് റോഡുയർത്തുന്ന പണി മുഴുവനായില്ല. 150 മീറ്ററോളം ഭാഗം ഗ്രാമപ്പഞ്ചായത്തിന്റെയും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെയുമായി പത്തുലക്ഷം രൂപയുടെ ഫണ്ടുപയോഗിച്ചു വീതികൂട്ടി ഉയർത്തിയിട്ടുണ്ട്. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഈ റോഡിന് 15 ലക്ഷംരൂപ അനുവദിച്ചിരുന്നെങ്കിലും പണി ഏറ്റെടുത്ത സ്ഥാപനത്തിന്റെ അനാസ്ഥമൂലം ഫണ്ട് നഷ്ടപ്പെട്ടതായി നാട്ടുകാർ ആരോപിച്ചു.റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സ്ഥലം ഉടമകൾ വിട്ടുകൊടുത്ത സ്ഥലം തിരിച്ചെടുക്കുമെന്ന് പറയുന്നുണ്ട്. ഒലിപ്പുറം കടവിൽനിന്ന് ഫറോക്കിലേക്കുള്ള ദൂരം കുറയ്ക്കാൻ ഈ റോഡ് പണി പൂർത്തിയായാൽ കഴിയും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..