മേലാറ്റൂർ : കൂടിയാലോചനകളില്ലാതെ അശാസ്ത്രീയമായി അക്കാദമിക കലണ്ടർ നടപ്പാക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നടപടിക്കെതിരേ കെ.പി.എസ്.ടി.എ. മേലാറ്റൂർ ഉപജില്ലാകമ്മിറ്റി പ്രതിഷേധസംഗമം നടത്തി. മേലാറ്റൂർ അങ്ങാടിയിൽ നടത്തിയ പ്രതിഷേധം കെ.പി.എസ്.ടി.എ. സംസ്ഥാന എച്ച്.എം. ഫോറം കൺവീനർ പി. വേണുഗോപാലൻ ഉദ്ഘാടനംചെയ്തു.
കെ. മുഹമ്മദ് അഷറഫ് അധ്യക്ഷതവഹിച്ചു.
വളാഞ്ചേരി : വിദ്യാർഥികളുടെ അവധിക്കാലംപോലും നിഷേധിക്കുന്നവിധം തയ്യാറാക്കിയ അശാസ്ത്രീയമായ പൊതുവിദ്യാഭ്യാസ കലണ്ടർ പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ. ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് നഗരത്തിൽ പ്രതിഷേധസംഗമവും പ്രകടനവും നടത്തി. റവന്യൂജില്ലാ ട്രഷറർ കെ. ബിജു ഉദ്ഘാടനംചെയ്തു. എ. കേശവൻ നമ്പീശൻ അധ്യക്ഷതവഹിച്ചു. എ.പി. നാരായണൻ, വി. ഷെഫീഖ്, കെ.ടി. അൻസാർ, ടി. ധനേഷ്, പി, സമീർ എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..