കാലിക്കറ്റിലും ആള്‍മാറാട്ടമെന്ന് MSF; 'പ്രോഗ്രാം കണ്‍വീനറുടെ പേരില്‍ പിരിവ് നടത്തുന്നത് മറ്റൊരാള്‍'


1 min read
Read later
Print
Share

ഈ പണം എസ്.എഫ്.ഐ. ജില്ലാ സമ്മേളനത്തിനാണ് ഉപയോഗിക്കുന്നതെന്നും എം.എസ്.എഫ്. ആരോപിച്ചു.

Photo: Mathrubhumi

മലപ്പുറം: കാലിക്കറ്റ് സർവകലാശാല സി സോൺ കലോത്സവത്തിന്റെ പേരിൽ എസ്.എഫ്.ഐ. അനധികൃത പണപ്പിരിവ് നടത്തുന്നതായി എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റി ആരോപിച്ചു. മുൻകാലങ്ങളിൽ ഇല്ലാത്ത രീതിയിൽ രജിസ്‌ട്രേഷൻ ഫീസ് എന്ന പേരിൽ 1,000 രൂപ ഓരോ കോളേജിൽനിന്നും പിരിക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വിദ്യാർഥികളിൽനിന്ന് പ്രവേശനസമയത്ത് ശേഖരിച്ച 1.18 കോടി രൂപ യൂണിയന്റെ കൈവശമുണ്ട്. ഇതിനുപുറമെയാണ് കലോത്സവത്തിനായി വലിയ രീതിയിൽ പിരിവ് നടത്തുന്നത്.

കലോത്സവത്തിന്റെ എൻട്രികൾ അയയ്ക്കാനായി നൽകിയ മെയിൽ ഐ.ഡി.യോടൊപ്പം ആദ്യം നൽകിയ ഫോൺനമ്പർ എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടേതാണ്. ഈ നമ്പറിൽനിന്ന് ഫോണിൽ വിളിച്ചാണ് 1,000 രൂപ നൽകാൻ ആവശ്യപ്പെടുന്നത്. എസ്.എഫ്.ഐ. ജില്ലാകമ്മിറ്റി അംഗമായ പി.വി. ഗോപികയുടെ ഗൂഗിൾ പേ നമ്പറിലേക്കാണ് പണം അയയ്ക്കുന്നത്. എന്നിട്ട് വ്യാജ രസീത്‌ ആണ്‌ വിദ്യാർഥികൾക്ക് നൽകുന്നത്.

സർവകലാശാല പുറത്തിറക്കിയ നോട്ടീസിൽ പ്രോഗ്രാം കൺവീനർ സജാദാണ്. പ്രോഗ്രാം കൺവീനർ എന്ന പേരിൽ രസീതിയിൽ ഒപ്പിട്ട് നൽകുന്നത് ഗോപികയാണ്. ഈ പണം എസ്.എഫ്.ഐ. ജില്ലാ സമ്മേളനത്തിനാണ് ഉപയോഗിക്കുന്നതെന്നും എം.എസ്.എഫ്. ആരോപിച്ചു.

തട്ടിപ്പിനെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ട്രഷറർ അഷ്ഹർ പെരുമുക്ക്, ജില്ലാ ജനറൽ സെക്രട്ടറി വി.എ. വഹാബ്, അഖിൽകുമാർ ആനക്കയം, എം.പി. സിഫ്വ എന്നിവർ പങ്കെടുത്തു.

അതൊരു നാക്കുപിഴ

കാലിക്കറ്റ് സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്‍ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ പ്രസ്താവന നാക്കുപിഴ മാത്രമാണെന്നു എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്.

പി.എം.എ.സലാമിന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് പത്രസമ്മേളനത്തിൽ നവാസ് പ്രതികരിച്ചത്.

Content Highlights: malappuram calicut university c zone youth fest msf allegation against sfi

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..