ഇദിൻ അലിക്ക് ഇതാ രാഹുല്‍ ഗാന്ധിയുടെ പെരുന്നാൾ സമ്മാനം


• രാഹുൽഗാന്ധി എം.പി.യുടെ സമ്മാനം ഇദിൻ അലിക്ക് എ.പി. അനിൽകുമാർ എം.എൽ.എ. കൈമാറിയപ്പോൾ

: 'ഇദിന് ആരാകാനാ ആഗ്രഹം?

'ഫുട്ബോൾ താരം' ഇഷ്ട പൊസിഷനോ?

'ഗോളി' ഇഷ്ടതാരം?

'അത് നെയ്മർ'നെയ്മർ കളിയിൽ പരിക്ക് അഭിനയിക്കുകയാണെന്ന് ആക്ഷേപമുണ്ടല്ലോ?

'അതൊക്കെ ആളുകൾ ചുമ്മാ കളവ് പറയുന്നതാ' രാഹുൽഗാന്ധി എം.പി.യുടെ മലപ്പുറം സന്ദർശനത്തിനിടെ പട്ടർക്കടവ് സ്വദേശിയായ അഞ്ചാം ക്ലാസുകാരൻ ഇദിൻ അദ്ദേഹവുമായി നടത്തിയ സംഭാഷണമാണിത്. ഇദിന്റെ 'സ്മാർട്ട് ' മറുപടികൾ ഇഷ്ടമായ രാഹുൽ ഇക്കാര്യം കൂടെയുണ്ടായിരുന്നവരോട് അപ്പോൾത്തന്നെ പറയുകയുംചെയ്തു. കൂടെ ഒരു സമ്മാനം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ഇക്കാര്യം ഇദിനെ അറിയിക്കുകയുംചെയ്തു. ഇതോടെ കാത്തിരിപ്പായി. അങ്ങനെ പെരുന്നാൾ സമ്മാനമായി ശനിയാഴ്ച ഗോൾകീപ്പർ ഗ്ലൗസും അഭിനന്ദന സന്ദേശവുമെത്തി. എ.പി. അനിൽകുമാർ എം.എൽ.എ. വീട്ടിലെത്തി സമ്മാനം ഇദിന് കൈമാറി.

രാഹുൽഗാന്ധിയുടെ സമ്മാനമെത്തിയതോടെ പെരുന്നാൾ സന്തോഷം ഇരട്ടിയായതിന്റെ ആവേശത്തിലാണ് ഇദിൻ. മലപ്പുറത്തിന്റെ ഫുട്ബോൾ സംസ്കാരം ആഘോഷിക്കപ്പെടേണ്ടതാണെന്ന് സന്ദേശത്തിൽ രാഹുൽ പറഞ്ഞു.

സന്ദർശനത്തിനിടെ നൂറുകണക്കിന് യുവ ഫുട്ബോൾ താരങ്ങളെ കാണാൻ സാധിച്ചു. ഗോൾ കീപ്പറാകാനുള്ള ഇദിന്റെ ആഗ്രഹം സഫലമാകട്ടെയെന്നും രാഹുൽ ആശംസിച്ചു. കഴിഞ്ഞ ഞായറാഴ്ച മമ്പാട് രാഹുൽ താമസിച്ച ഹോട്ടലിലെത്തിയാണ് അമ്മയോടൊപ്പം ഇദിൻ സന്ദർശനം നടത്തിയത്. കണ്ടപ്പോൾത്തന്നെ രാഹുൽ കെട്ടിപ്പിടിച്ച് ചോക്ലേറ്റ് നൽകി. പിന്നീടാണ് ഇരുവരും സംസാരിച്ചത്. രാഹുൽഗാന്ധിയോട് ആരാകാനാണ് ആഗ്രഹമെന്നും ഇദിൻ ചോദിച്ചു. പുഞ്ചിരിയായിരുന്നു മറുപടി.

മുൻ മലപ്പുറം നഗരസഭാ കൗൺസിലർ അഡ്വ. റിൻഷാ റഫീഖിന്റെയും അഡ്വ. മുഹമ്മദ് റഫീഖലിയുടെയും ഏക മകനാണ് ഇദിൻ അലി. പട്ടർക്കടവ് വിദ്യാനഗർ പബ്ലിക് സ്കൂൾ വിദ്യാർഥിയാണ്.

Content Highlights: malappuram Idin Ali got a gIft from Rahul Gandhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..