സൽമാനുൽ ഫാരിസ്
കല്പകഞ്ചേരി : വിവാഹവാഗ്ദാനം നൽകി പീഡനം നടത്തിയ കേസിൽ പ്രതി പിടിയിൽ. കൽപ്പകഞ്ചേരി കല്ലിങ്ങൽ പാറക്കാട്ടിൽ സൽമാനുൽ ഫാരിസ് (24) ആണ് പിടിയിലായത്. വിവാഹവാഗ്ദാനം നൽകിയശേഷം മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.
ആറുവർഷമായി പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കല്പകഞ്ചേരി സബ് ഇൻസ്‌പെക്ടർ കെ. നൗഫൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. സുജിത്ത്, എസ്.ഐ. രവി, സി.പി.ഒ.മാരായ ശൈലജ, ജിജോ ജോസഫ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Content Highlights: rape case, accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..