പദ്‌മാവതി അമ്മ

അങ്ങാടിപ്പുറം: ചെരക്കാപറമ്പ് കളത്തിങ്ങൽ പദ്‌മാവതി അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ പടിഞ്ഞാറേപ്പാട്ട് ശങ്കരൻ നായർ (റിട്ട. അധ്യാപകൻ, തരകൻ ഹൈസ്‌കൂൾ അങ്ങാടിപ്പുറം). മക്കൾ: ജയറാം, പദ്‌മിനി, നന്ദിനി, ഹരിഗോവിന്ദൻ. മരുമക്കൾ: ജാനകി, സേതുമാധവൻ, ബാലചന്ദ്രൻ, രാജശ്രീ.

8 hr ago


ആയിഷ

മഞ്ചേരി: മുട്ടിപ്പാലം തറമണ്ണിൽ പുതുശ്ശേരി ആയിഷ (79) അന്തരിച്ചു. ഭർത്താവ്‌: പരേതനായ ഹസൈൻ. മക്കൾ: സീനത്ത്, ഷൗക്കത്തലി, ജസ്‌മൽ ബാബു, പരേതയായ നദീറ. മരുമക്കൾ: കമ്മുണ്ണിക്കുട്ടി (മുട്ടിപ്പാലം), അഹമ്മദ് (മമ്പാട്), റസിയ, ആലിയ ബേബി. കബറടക്കം ഞായറാഴ്‌ച രാവിലെ ഒൻപതിന് മുട്ടിപ്പാലം പാറമ്മൽ ജുമാമസ്ജിദ് കബറിസ്താനിൽ.

8 hr ago


ആമിന

ചേലേമ്പ്ര: ചേലുപ്പാടം ചാരുപടിക്കൽ നടുക്കണ്ടി ആമിന (90) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുള്ളക്കുട്ടി. മക്കൾ: മുഹമ്മദ് (റിയാദ്), സെയ്തലവി, ബീഫാത്തിമ, ഖദീജ. മരുമക്കൾ: ഫാത്തിമ ബീവി, ആബിദ, ആലി, പരേതനായ ആലിക്കുട്ടി ഹാജി ചേലേമ്പ്ര.

8 hr ago


തെയ്യൻ

പുലാമന്തോൾ: പാലൂർ കിഴക്കേക്കര അത്താണിപറമ്പിൽ തെയ്യൻ (87) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: വാസു, കൃഷ്ണൻ, മണികണ്ഠൻ, ബിന്ദു, പരേതനായ അറമുഖൻ. മരുമക്കൾ: സന്ധ്യ, ലീല, ബിന്ദു, രാജൻ. സംസ്‌കാരം ഞായറാഴ്‌ച രാവിലെ ഒൻപതിന് ഷൊർണൂർ ശാന്തിതീരത്ത്.

8 hr ago


ഇബ്രാഹിം ഹാജി

കാലടി: ജുമുഅത്ത് പള്ളിക്കു സമീപം ചെമ്പകശ്ശേരി ഇബ്രാഹിം ഹാജി (81) അന്തരിച്ചു. സമസ്തയുടെയും മുസ്‌ലിംലീഗിന്റെയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ഉമ്മേരി ഉമ്മ. മക്കൾ: മുഹമ്മദ് അലി, അബ്ദുൾകാദർ, കുഞ്ഞീദു, അഷ്‌റഫ്, അബ്ദുൾനാസർ, ഫൈസൽബാബു, ഉമൈമത്ത്. മരുമക്കൾ: താഹിർ, സുബൈദ, സുഹ്‌റ, സമീറ, ഫൗസിയ, ഷാജിറ, ഹാഫിള. കബറടക്കം ഞായറാഴ്‌ച രാവിലെ എട്ടിന്‌ കാലടി ജുമാമസ്ജിദ് കബറിസ്താനിൽ.

8 hr ago


വാനിടിച്ച്‌ മരിച്ചു

എടപ്പാൾ: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാനിടിച്ച് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കാവിൽപ്പടി വേളാമ്പുള്ളി ചന്ദ്രൻ (62) ആണ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്‌ച രാത്രി ഏഴേകാലോടെ അടുത്തുള്ള ഡോക്ടറുടെ വീട്ടിൽപ്പോയി സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ തൃശ്ശൂരിൽനിന്ന് കോട്ടയ്ക്കലിലേക്കു പോകുകയായിരുന്ന വാൻ ഇടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻതന്നെ എടപ്പാളിലെയും പിന്നീട് കോട്ടയ്ക്കലിലെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്‌ച ഉച്ചയോടെ മരിച്ചു. ഭാര്യ: ഭാനുമതി. മക്കൾ: ശരത് ചന്ദ്രൻ, ശ്യാം ചന്ദ്രൻ. മരുമക്കൾ: ശ്രീലേഖ, ശ്രീന.

8 hr ago


കുറുമ്പുണ്ണി

പെരിന്തൽമണ്ണ: പാണമ്പി കറുത്തേടത്ത് കുറുമ്പുണ്ണി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞാപ്പു. മക്കൾ: ബിനു, ചന്ദ്രിക, വിജയലക്ഷ്മി, സുധ, സുനിത, വിനീത, പരേതനായ ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: റീന, ധന്യ, അയ്യപ്പൻ, കൃഷ്ണദാസ്, ഗിരീഷ്, പരേതനായ സുഗുണൻ.

8 hr ago


മൊയ്തീൻ ഹാജി

വേങ്ങര: വലിയോറ പരപ്പിൽപാറ അഞ്ചുകണ്ടത്തിൽ മൊയ്തീൻ ഹാജി (73) അന്തരിച്ചു. അൽ മദ്രസ്സത്തുൽ സുന്നിയ്യ, സുന്നി മസ്ജിദ് അടയ്ക്കാപ്പുര, ബ്രൈറ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അടയ്ക്കാപ്പുര എന്നീ സ്ഥാപനങ്ങളുടെ ജനറൽസെക്രട്ടറി, ഇരുകുളം മഹല്ല് മുൻ ജനറൽസെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: ഖമറുന്നീസ, പരേതയായ ആച്ചു. മക്കൾ: ആയിശുമ്മു, അബ്ദുറഹിമാൻ, സുഹറാബി, മുഹമ്മദ് ഹനീഫ, അലി അക്ബർ. മരുമക്കൾ: അബ്ദുറഹിമാൻ (ചിനക്കൽ), ആരിഫ, ഉസ്‌മാൻ കാരാതോട്, സുഹ്‌റ, തസ്‌നി.

8 hr ago


മാളുക്കുട്ടി

എടപ്പാൾ: തലമുണ്ട ഇളയങ്കാവിൽ മാളുക്കുട്ടി (83) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പുണ്ണി. മക്കൾ: മണികണ്ഠൻ (മസ്‌കറ്റ്), വത്സല, പുഷ്‌പ. മരുമക്കൾ: രാധാകൃഷ്ണൻ, ജയകൃഷ്ണൻ, വിദ്യ.

8 hr ago


ആമിന

പട്ടിക്കാട്: റെയിൽവേഗേറ്റിനു സമീപം നായർതൊടി ആമിന (75) അന്തരിച്ചു. ഭർത്താവ്: പരേതനായ കാടൻതൊടി ഹംസ. മക്കൾ: ഖദീജ, ആസ്യ, സീനത്ത്, ആയിഷ, ബുഷ്‌റ, മുഹമ്മദ് സ്വാലിഹ്, റഹീമ. മരുമക്കൾ: ഹംസ, നാസർ, ഹമീദ്, സലീം, ആയിഷത്ത് ഷാഹിന, യൂസുഫ്, പരേതനായ അബ്ദുൽ അസീസ്. കബറടക്കം ഞായറാഴ്‌ച രാവിലെ ഒൻപതിന് പട്ടിക്കാട് പാറമ്മൽ ജുമാമസ്ജിദ് കബറിസ്താനിൽ.

8 hr ago


മുഹമ്മദ്

മൂർക്കനാട്: പുന്നക്കാട് വലിയപറമ്പിൽ മുഹമ്മദ് (67) അന്തരിച്ചു. ഭാര്യ: ആയിഷ (കൈപ്പുറം). മക്കൾ: മുഹമ്മദ് ഫൈസൽ, ബുഷ്റ, സാഹിറ, മുനീറ, ജസീറ, ഷംസീറ. മരുമക്കൾ: ഹനീഫ (കൊളത്തൂർ), മുഹമ്മദ്‌ റാഫി (വെങ്ങാട്), സാദിഖ് (പൈങ്കണ്ണൂർ), നൗഷാദലി ഫൈസി (പുഴക്കാട്ടിരി), ഉമ്മുസൽമ (ആതവനാട്), പരേതനായ മുഹമ്മദ് ഹനീഫ (രാമപുരം).

8 hr ago


നഫീസ

തിരൂരങ്ങാടി: പാലത്തിങ്ങൽ പള്ളിപ്പടിയിലെ ഇ.കെ. നഫീസ (65) അന്തരിച്ചു. ഭർത്താവ്‌: പരേതനായ മൂഴിക്കൽ മമ്മുദു. മക്കൾ: ഹബീബ, ഷംസാദ്‌, ജംഷീന, അക്‌ബർ, മുബഷിർ, പരേതയായ റഹ്‌മത്ത്‌. മരുമക്കൾ: അലി കരുമ്പിൽ, അബ്ദുറഹ്‌മാൻ വേങ്ങര, ഹാരിസ്‌ ഫറോക്ക്‌, അഷ്‌റഫ്‌ ചെമ്മാട്‌, ജസീല രണ്ടത്താണി, ജസീല പാലത്തിങ്ങൽ.

8 hr ago


സുലൈമാൻ

ചുങ്കത്തറ: കുറ്റിമുണ്ട മുണ്ടേക്കാട്ട് സുലൈമാൻ (66) അന്തരിച്ചു. ചുങ്കത്തറയിലെ ഓട്ടോഡ്രൈവർ ആയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: റുക്‌സാന, സഹല, സൽമാൻ, മാസ്‌തുറ. മരുമക്കൾ: ബഷീർ, നിസാർ, ഷാറൂഖ്.

8 hr ago


ഫാത്തിമ

ചൊളൂർ: തൊണ്ടിയൻ ഫാത്തിമ (78) അന്തരിച്ചു. ഭർത്താവ്‌: പരേതനായ സവറക്കുഴിയിൽ ഹസൈനാർ. മക്കൾ: അലവിക്കുട്ടി (ഐ.എൻ.എൽ. പഞ്ചായത്ത് സെക്രട്ടറി), അബ്ദുൽഹമീദ്, ഫൈസൽ, മൊയ്തീൻകുട്ടി, മുഹമ്മദ് മുസ്തഫ, ആയിഷ, സൗദ, ഹഫ്സത്ത്. മരുമക്കൾ: വിളഞ്ഞിപ്പുലാൻ പോക്കർ (ചൊളൂർ), അബ്ദുൽമജീദ് (പഴമള്ളൂർ), കുഞ്ഞുമുഹമ്മദ് (ചട്ടിപ്പറമ്പ്), റംല (ചോലക്കൽ), സാബിറ (താണിക്കൽ), റാബിയ (വയനാട്), ഷൈമ ശബാന (ആൽപറ്റകുളമ്പ്), റജീന (ഒതുക്കുങ്ങൽ).

8 hr ago


നാരായണൻ നായർ

തൃക്കലങ്ങോട്: തിരുമണിക്കര തുറയ്ക്കൽ നാരായണൻ നായർ (77) അന്തരിച്ചു. തിരുമണിക്കര ക്ഷേത്രസമിതി മുൻ രക്ഷാധികാരിയായിരുന്നു. ഭാര്യ: രാധ. മക്കൾ: രജിത, ജയരാജൻ, രതീഷ്. മരുമക്കൾ: ശിവാനന്ദൻ (എൻ.എസ്.എസ്. കോളേജ്, മഞ്ചേരി), പ്രീതി.

8 hr ago


കദീജ

മഞ്ചേരി: പയ്യനാട് കുട്ടിപ്പാറ ഏറാംതൊടി കദീജ (85) അന്തരിച്ചു. ഭർത്താവ്‌: പരേതനായ കരിമ്പുള്ളകത്ത് ചേരുംകുണ്ടിൽ അയ്‌മുട്ടി. മക്കൾ: വീരാൻകുട്ടി, അബ്ദുള്ളക്കുട്ടി, ആയിഷ, ഫാത്തിമ. മരുമക്കൾ: ഹംസ കുരിക്കൾ, സുനീറ, റുക്കിയ.

8 hr ago


അമ്മുക്കുട്ടി

പോത്തുകല്ല്: കൊട്ടുപാറ തടത്തിൽ അമ്മുക്കുട്ടി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രാധാമണി, പൊന്നമ്മ, തങ്കമണി, പദ്മിനി, ഗീത. മരുമക്കൾ: വാസു, പ്രകാശ്, സുന്ദരൻ, സജി, സോമൻ. സംസ്‌കാരം ഞായറാഴ്‌ച രാവിലെ 11-ന്‌ വീട്ടുവളപ്പിൽ.

8 hr ago


മൊയ്തു

കാളികാവ്: പെവുന്തറയിലെ പിലാക്കൽ മൊയ്തു (74) അന്തരിച്ചു. ഭാര്യ: ആയിശ. മക്കൾ: അബ്ദുസലാം (ദുബായ്), സുലൈഖ, ആമിന, റുഖിയ, സാജിദ, പരേതനായ അഷ്റഫ്. മരുമക്കൾ: സലീന, അബ്ദുൽഖാദർ, നൗഷാദലി, അബ്ദുൽറസാഖ്.

8 hr ago


അബൂബക്കർ

കാളികാവ്: മമ്പാട്ടുമൂല പനക്കപ്പാടത്തെ കുന്നുമ്മൽ അബൂബക്കർ (ചെറിയോൻ-75) അന്തരിച്ചു. ഒറവൻകുന്ന് വാർഡ് മുസ്‌ലിംലീഗ്‌ പ്രസിഡന്റാണ്. പിതാവ്: അത്തു. ഭാര്യ: സൈനബ. മക്കൾ: റൈഹാനത്ത്, അബ്ദുൽനാസർ, ഫൈസൽ, റഫീഖ്, ഇർഷാദ്, ജംഷീർ. മരുമക്കൾ: അബ്ദു, നുസൈബ, സുമയ്യ, ജാസിന, ഷിബിന, സുമയ്യ.

8 hr ago


ഭാസ്‌കരൻ

പൂക്കോട്ടുംപാടം: വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന അഞ്ചാംമൈൽ ആനമുണ്ട കിടങ്ങയത്ത് ഭാസ്‌കരൻ (77) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ: അജി, ശാലിനി, വിനിജ. മരുമക്കൾ: രാധാകൃഷ്ണൻ, ശ്രീകുമാർ, പ്രീതി.

8 hr ago


സുജു പോൾ

തിരുനാവായ: കൊടക്കല്ലിലെ സുജു പോൾ (50) അന്തരിച്ചു. പിതാവ്‌: പരേതനായ പി. ജോർജ്‌. ഭാര്യ: വിനിത. മക്കൾ: അൻഷ സന, അലീഷ സോന, അൻസൻ ജോഷ്വിൻ. സംസ്‌കാരം ഞായറാഴ്‌ച ഉച്ചതിരിഞ്ഞ് 3.30-ന് കൊടക്കൽ സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ.

8 hr ago


ഹരിദാസൻ

തവനൂർ: സി.പി.ഐ. മറവഞ്ചേരി ബ്രാഞ്ച് സെക്രട്ടറി ചരമത്തുപറമ്പിൽ ഹരിദാസൻ (59) അന്തരിച്ചു. ഭാര്യ: ബീന. മക്കൾ: ഹെബിൻ, ഷിബിൻ. സഹോദരങ്ങൾ: അജയകുമാർ, പ്രമോദാസ്, ഉമാദേവി.

8 hr ago


നഫീസ

കൊട്ടുക്കര: പള്ളിയാളിയിൽ ഏറിയാട്ട് നഫീസ (63) അന്തരിച്ചു. ഭർത്താവ്‌: പാമ്പോടൻ മൊയ്‌തീൻ. മക്കൾ: സയ്യൂഫ്, ഷമീർ, സുനീർ (സെക്രട്ടറി, മക്ക കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി), സൈഫുന്നിസ, ഷംനാസ്. മരുമക്കൾ: സെയ്തലവി, സലീം, ഉമൈബ, ബുഷ്‌റ സഹല. മയ്യത്ത് നമസ്‌കാരം ഞായറാഴ്‌ച ഒൻപതിന്‌ കോടങ്ങാട് ജുമാമസ്ജിദിൽ.

8 hr ago


നബീസക്കുട്ടി

നിലമ്പൂർ: വെളിയന്തോട് ചന്തക്കുന്ന് കല്ലുവെട്ടിക്കുഴിയിൽ നബീസക്കുട്ടി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ എം.എ. റഹീം. മകൾ: റീന. മരുമകൻ: അബൂബക്കർ.

8 hr ago


പാത്തു

താനൂർ: കെ. പുരം മൂലക്കൽ മാളിയേക്കലകത്ത് പാത്തു (87) അന്തരിച്ചു. ഭർത്താവ്: താനൂർ ടൗൺ വാഴക്കതെരുവിലെ പഴയകാല വ്യാപാരിയായിരുന്ന മൊയ്തീൻ (ബാവ). മക്കൾ: മുഹമ്മദ്‌ അലി, ഷംസുദ്ദീൻ, മുസ്തഫ, കുഞ്ഞിമൂസ (സൗദി), റസിയ, ഖമറുന്നിസ. മരുമക്കൾ: സി.എം. ബാവ, അബൂബക്കർ, സാലിഹ, സാജിത, സൈഫുനിസ, ബാസിമ.

8 hr ago


അബൂബക്കർ

വള്ളുവമ്പ്രം: മുസ്‌ലിംലീഗ് കാരണവർ അത്താണിക്കൽ സ്വദേശി പറയങ്ങാട്ട് അബൂബക്കർ (കുഞ്ഞാപ്പ മാസ്റ്റർ-76) അന്തരിച്ചു. ഭാര്യ: സുലൈഖ. മക്കൾ: സാജിത, ജസീന, ജുനൈദ്, ലയ്യിന, ഷാകിറ, നുസൈബ, ഷാനിബ, ഡോ. ലൈസ്, ഡോ. അനൂസ്. മരുമക്കൾ: അബ്ദുറസാഖ്, ഹനീഫ, അബൂബക്കർ, കോമുട്ടി, റസാഖ്, ഷംസുദ്ദീൻ, ഫാത്തിമ റഹ്‌മത്ത്, ഷഹനാസ്, റഫ്ന. കബറടക്കം ഞായറാഴ്‌ച രാവിലെ ഒൻപതിന്‌ അത്താണിക്കൽ മഹല്ല് ജുമാമസ്ജിദിൽ.

8 hr ago


ഹംസ ഹാജി

പെരിന്തൽമണ്ണ: തേക്കിൻകോട് മുതുകാട്ടിൽ ഹംസ ഹാജി (84) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: സക്കീന, മുഹമ്മദ് മുസ്തഫ, റഫീഖ്, ബൽക്കീസ്. മരുമക്കൾ: നസീമ, ഷബ്‌ന, ഉമ്മർ, പരേതനായ അബൂബക്കർ. കബറടക്കം ഞായറാഴ്‌ച രാവിലെ ഒൻപതിന് തേക്കിൻകോട് ജുമാമസ്ജിദ് കബറിസ്താനിൽ.

8 hr ago


സുന്ദരൻ

വൈലത്തൂർ: കാവനാട്ട്ചോല കുന്നുമ്മൽ സുന്ദരൻ (65) അന്തരിച്ചു. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ആനന്ദ്, അരവിന്ദ്. മരുമകൾ: തുഷാര (കൊയിലാണ്ടി). സംസ്‌കാരം ഞായറാഴ്‌ച രാവിലെ ഒൻപതിന്‌ വീട്ടുവളപ്പിൽ.

8 hr ago


തമിഴ്‌നാട് സ്വദേശി മരിച്ചനിലയിൽ

പരപ്പനങ്ങാടി: ബസ്‌സ്റ്റാൻഡിനുള്ളിൽ തമിഴ്‌നാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്‌നാട് കടലൂർ സ്വദേശി വേൽമുരുകൻ അമൃതലിംഗം (65) ആണ് മരിച്ചത്. കുറച്ചുകാലമായി പരപ്പനങ്ങാടി പരിസരത്ത് കഴിയുന്ന വേൽമുരുകനെ ശനിയാഴ്‌ച രാവിലെ ഏഴുമണിയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് പരിശോധനയ്ക്കുശേഷം മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

8 hr ago


മുഹമ്മദ് റസ്ദാൻ

തൃക്കണാപുരം: പള്ളിയാലിൽ അക്‌ബറിന്റെ മകൻ മുഹമ്മദ് റസ്ദാൻ (നാലര) അന്തരിച്ചു.

8 hr ago


കുഞ്ഞുമുഹമ്മദ് ഹാജി

തിരൂർ: തലക്കടത്തൂർ പള്ളിപ്പടി സ്വദേശി പുളിക്കൽപറമ്പിൽ കുഞ്ഞുമുഹമ്മദ് ഹാജി (76) അന്തരിച്ചു. പിതാവ്: പരേതനായ അബൂബക്കർകുട്ടി. മാതാവ്: തിത്തിമു. ഭാര്യമാർ: കദീജ, പരേതയായ നഫീസ. മക്കൾ: റംല, ഉമൈബ, ഷെരീഫ, വാഹിദ, ഫബിന. മരുമക്കൾ: സിറാജുദ്ദീൻ, അബ്ദുൽമജീദ്, നാസർ, ജാഫർ, പരേതനായ സുലൈമാൻ. സഹോദരങ്ങൾ: അവറാൻ ഹാജി, അബൂബക്കർ ഹാജി, ഉമ്മാത്തക്കുട്ടി ഹജ്ജുമ്മ. കബറടക്കം ഞായറാഴ്‌ച രാവിലെ എട്ടിന് തലക്കടത്തൂർ വലിയ ജുമാഅത്ത് പള്ളി കബറിസ്താനിൽ.

8 hr ago


മീനാക്ഷി

വണ്ടൂർ: നടുവത്ത് തിരുവമ്പാടി ചിത്രാഞ്ജലിയിൽ മീനാക്ഷി (78) അന്തരിച്ചു. മക്കൾ: പി.വി. പ്രഭാകരൻ (ബിസിനസ്), പി.വി. സുരേഷ് (പ്രഥമാധ്യാപകൻ, ഗവ. എൽ.പി. സ്‌കൂൾ പൂക്കുളം, വണ്ടൂർ), പി.വി. സുഭാഷ് (എക്സൈസ് വകുപ്പ്, വണ്ടൂർ), ബേബി കുമാരി (ബേബി ഡേകെയർ, നിലമ്പൂർ). മരുമക്കൾ: ഷീജ, തുളസിദേവി (ഹെഡ് നഴ്സ്, മഞ്ചേരി മെഡിക്കൽ കോളേജ്), രേഖ, രാധാകൃഷ്ണൻ.

8 hr ago


ബാലകൃഷ്ണൻ നായർ

വണ്ടൂർ: തിരുവാലി ഗവ. ഹൈസ്‌കൂളിനു സമീപം പള്ളിക്കുത്ത് മഠത്തിൽ ബാലകൃഷ്ണൻ നായർ (78) മുംബൈയിൽ അന്തരിച്ചു. എ.എം.ഇ. റിട്ട. വാറന്റ് ഓഫീസറാണ്. ഭാര്യ: ലക്ഷ്മിക്കുട്ടി മേലാത്ര. മക്കൾ: ദേവാനന്ദ് (ടാറ്റാ പവർ, മുംബൈ), പ്രേമാനന്ദ് (ബി. ഡബ്ല്യു. എപിക് കോശൻ ലിമിറ്റഡ്, സിങ്കപ്പൂർ), സംഗീത (റാക് ബാങ്ക്, ദുബായ്). മരുമക്കൾ: മായ, ദീപ.

Sep 23, 2023


മണികണ്ഠൻ

ചങ്ങരംകുളം: കല്ലൂർമ്മ കിഴുവീട്ടിൽ മണികണ്ഠൻ (47) അന്തരിച്ചു. ഭാര്യ: ദീപ്തി. മക്കൾ: ഉമ എം. നായർ, ഗോകുൽ എം. നായർ.

Sep 23, 2023


അമ്മുക്കുട്ടി

കുറുവ: പാങ്ങ് തെക്കേക്കരയിലെ പാറമ്മൽ അമ്മുക്കുട്ടി (93) അന്തരിച്ചു. ഭർത്താവ്: പരേതനായ താമു. മക്കൾ: നാരായണൻ, സുബ്രഹ്മണ്യൻ, മാണി, ലക്ഷ്മി, കമലാക്ഷി, പരേതനായ വേലായുധൻ. മരുമക്കൾ: റീന, ശോഭന, പ്രസന്ന, രാഘവൻ, പരേതരായ പ്രഭാകരൻ, കുമാരൻ.

Sep 23, 2023


കൊറ്റൻ

തൃപ്പനച്ചി: പഴയകാല കോൺഗ്രസ് പ്രവർത്തകൻ പാലക്കുന്നുമ്മൽ കൊറ്റൻ (90) അന്തരിച്ചു. ഭാര്യ: പരേതയായ കാളി. മക്കൾ: ബാലകൃഷ്ണൻ, നാരായണൻ, ഇന്ദിര, ജനചന്ദ്രൻ, ദേവകി, രാജൻ. സംസ്‌കാരം ശനിയാഴ്‌ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.

Sep 23, 2023


ചക്കിക്കുട്ടി

വണ്ടൂർ: തിരുവാലി ചാത്തക്കാട്ടിൽ പാപ്പാടൻ ചക്കിക്കുട്ടി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊറ്റൻ. മക്കൾ: സരോജിനി, അപ്പുക്കുട്ടൻ, തങ്ക, പരേതരായ കൃഷ്ണൻ, ബാലൻ, കുഞ്ഞൻ, അയ്യപ്പൻ. മരുമക്കൾ: ബാലകൃഷ്ണൻ, വിലാസിനി, വേലായുധൻ, സരോജിനി, വിലാസിനി, കമലാക്ഷി, ലക്ഷ്മി. സംസ്‌കാരം ശനിയാഴ്‌ച രാവിലെ 11-ന് കുടുംബ ശ്‌മശാനത്തിൽ.

Sep 23, 2023


മറിയം

കാളികാവ്: മമ്പാട്ടുമൂല വെണ്ണീറാംപൊയിലിലെ മോയിക്കൽ മറിയം (62) അന്തരിച്ചു. പിതാവ്: പരേതനായ മമ്മദ് മോയിൻ. മാതാവ്: ബിയ്യാത്തു. കബറടക്കം ശനിയാഴ്‌ച 10-ന് മഞ്ഞപ്പെട്ടി ജുമാമസ്ജിദ് കബറിസ്താനിൽ.

Sep 23, 2023


ശ്രീനിവാസൻ

ഐക്കരപ്പടി: റിട്ട. വില്ലേജ് ഓഫീസർ പരേതനായ പുന്നോളി ഇരുപ്പാട്ടിൽ വേലായുധമേനോന്റെ മകൻ എറിയാട്ട് ശ്രീനിവാസൻ (68) ബെംഗളൂരുവിലെ വീട്ടിൽ അന്തരിച്ചു. മുംബൈയിൽ ഗ്രോവേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൽ സർവീസ് എൻജിനീയറായിരുന്നു. അമ്മ: പരേതയായ അമ്മുകുട്ടി അമ്മ. ഭാര്യ: മണ്ണഴി ചന്ദ്രിക (തിരൂർ). മകൾ: അമ്മു എസ്. നായർ. മരുമകൻ: എസ്. രാജേഷ്‌കുമാർ (ശ്രീകുമാർ റോഡ്‌ലൈൻസ് കാർഗോ സർവീസ്, ബെംഗളൂരു). സഹോദരങ്ങൾ: ഉദയകുമാർ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്, കളമശ്ശേരി), ജയശ്രീ (ഐക്കരപ്പടി), കൃഷ്ണകുമാർ (റിട്ട. ചീഫ് മാനേജർ എസ്.ബി.ഐ., മീഞ്ചന്ത), വിനയകുമാർ (മാതൃഭൂമി റിപ്പോർട്ടർ), പരേതരായ അച്യുതൻ, സ്വാമിനാഥൻ, വിജയകൃഷ്ണൻ. സംസ്‌കാരം ശനിയാഴ്‌ച രാവിലെ ബെംഗളൂരുവിൽ.

Sep 23, 2023


പോക്കർ ഹാജി

വളാഞ്ചേരി: ആതവനാട് പഴയ മഹല്ലിൽപെട്ട മേച്ചേരിച്ചിറയ്ക്കു സമീപം താമസിക്കുന്ന മടത്തിൽ പോക്കർ ഹാജി (86) അന്തരിച്ചു. ഭാര്യ: പാത്തുമ്മു ഹജ്ജുമ്മ. മക്കൾ: അബ്ദുറഹ്‌മാൻ ഹാജി, അബ്ദുലത്തീഫ് (ഇരുവരും അബുദാബി), ഖൈറുന്നീസ, ഷഹർബാൻ, സൈനബ, ഹാജറ, ജമീല. മരുമക്കൾ: ലത്തീഫ് (തിരുനാവായ), പരേതനായ അബ്ദുൽഗഫൂർ (എരനല്ലൂർ), സിദ്ദിഖ് (കാർത്തല), റഷീദ് (പൂളമംഗലം), സലാം (മൂടാൽ), സാബിറ (പുത്തനത്താണി), ഫസീല (കുറുമ്പത്തൂർ). കബറടക്കം ശനിയാഴ്‌ച രാവില എട്ടരയ്ക്ക് പാറ പഴയ ജുമാമസ്ജിദ് കബറിസ്താനിൽ.

Sep 23, 2023