പ്രതിഭാ സഹായധന പദ്ധതി: ഇന്നുമുതൽ അപേക്ഷിക്കാം


സ്കോളർഷിപ്പ് ഒരുലക്ഷം രൂപ

: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകുന്ന മുഖ്യമന്ത്രിയുടെ പ്രതിഭാ സഹായധന പദ്ധതിയിൽ തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം.

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ https://dcescholarship.kerala.gov.in-ലൂടെ മാർച്ച് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. 2020-21 അധ്യയന വർഷം അവസാന വർഷ ബിരുദ പരീക്ഷ പാസായവരിൽനിന്ന്‌ ആകെ സ്കോറിന്റെ അടിസ്ഥാനത്തിലാണ് അർഹരെ തിരഞ്ഞെടുക്കുന്നത്.

സംസ്ഥാനത്തെ 14 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിൽനിന്ന്‌ 2020-21ൽ പഠനം പൂർത്തിയാക്കിയ, 75 ശതമാനത്തിന് മുകളിൽ മാർക്കുള്ള, രണ്ടരലക്ഷം രൂപയിൽത്താഴെ വാർഷികവരുമാനമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബിരുദ സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഏറ്റവും പുതിയ വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

വിശദവിവരങ്ങൾക്ക്:

9746969210, 7907052598, 6238059615, ഇ.മെയിൽ cmscholarshipdce@gmail.com

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..