കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിൽ കേരള മാരിടൈം അക്കാദമി പഠനകേന്ദ്രം


ജൂൺ ആദ്യവാരം കോഴ്സ് തുടങ്ങും

പാലക്കുന്ന്: കേരള മാരിടൈം ബോർഡിന്റെ കീഴിൽ സംസ്ഥാനത്തെ മൂന്നാമത്തെ പഠനകേന്ദ്രം ഉദുമ പഞ്ചായത്തിലെ പാലക്കുന്നിലുള്ള കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് കെട്ടിടത്തിൽ തുടങ്ങും. ഇതിന് മുന്നോടിയായി കണ്ണൂർ അഴീക്കൽ പോർട്ട്‌ ഓഫീസർ ക്യാപ്റ്റൻ പ്രദീപ് കെ.ജി. നായർ, ഉദ്യോഗസ്ഥനായ എം. റിജു എന്നിവർ വെള്ളിയാഴ്ച മർച്ചന്റ് നേവി ക്ലബ്ബിലെത്തി സൗകര്യങ്ങൾ വിലയിരുത്തി.

ആദ്യഘട്ടത്തിൽ ബോട്ടുകളുമായി ബന്ധപ്പെട്ട കോഴ്സുകൾ ഇവിടെ പഠിപ്പിക്കും. ലാസ്‌കർ ലൈസൻസ് നേടുന്നതിനുള്ള യോഗ്യതാ പരിശീലനം ജൂൺ ആദ്യവാരം തുടങ്ങും. ഉൾനാടൻ ജലയാനങ്ങൾ പ്രവർത്തിപ്പിക്കാനാവശ്യമായ പരിശീലനമാണ് നാല് ദിവസത്തെ ഈ കോഴ്സിലുണ്ടാവുക. സ്രാങ്ക്, ഫസ്റ്റ് ക്ലാസ് മാസ്റ്റർ, സെക്കൻഡ്‌ ക്ലാസ് മാസ്റ്റർ, ഫസ്റ്റ് ക്ലാസ് എൻജിനിയർ, സെക്കൻഡ്‌ ക്ലാസ് എൻജിനിയർ തുടങ്ങിയ കോഴ്സുകളും ഇവിടെ തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്‌ കെട്ടിടത്തിൽ തുടങ്ങുന്ന ഈ സ്ഥാപനം തീരദേശ മേഖലയിൽ ജോലി തേടുന്നവർക്ക് പ്രയോജനപ്പെടുമെന്ന് മർച്ചന്റ് നേവി ക്ലബ്ബ് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..