സൗജന്യ ഡിഗ്രി, പി.ജി. പഠനം


കോട്ടയം: പ്ളസ്‌ടു അഥവാ തത്തുല്യ യോഗ്യത പാസായ പട്ടികജാതി, വർഗ, ഒ.ഇ.സി, ഒ.ബി.എച്ച്‌, മത്സ്യത്തൊഴിലാളികളുടെ മക്കൾ എന്നിവർക്ക് ബി.എസ്‌സി ഫുഡ് ടെക്നോളജി ആൻഡ്‌ ക്വാളിറ്റി അഷ്വറൻസ്, ബിസിഎ സൈബർ സെക്യൂരിറ്റി ആനഡ്‌ സൈബർ ഫോറൻസിക് , ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബിഎ മൾട്ടിമീഡിയ, ബികോം ഏവിയേഷൻ, ബികോം ലോജിസ്റ്റിക്സ്, ബിബിഎ ഏവിയേഷൻ, ബിബിഎ ലോജിസ്റ്റിക്സ്, എംഎസ്‌സി ഫുഡ് ടെക്നോളജി എന്നീ കോഴ്സുകൾ സൗജന്യമായി പഠിക്കാം. എല്ലാ ചെലവുകളും സർക്കാർ ഗ്രാൻഡായി നൽകും. ബാലഗ്രാം ജവഹർലാൽ നെഹ്റു കോളേജിലാണ് ഈ സൗകര്യം. താത്‌പര്യമുള്ളവർ ഒക്ടോബർ ഒന്നിന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷിക്കണമെന്ന് പ്രിൽസിപ്പൽ ഡോ. മേജർ ജോണിക്കുട്ടി ജെ.ഒഴുകയിൽ അറിയിച്ചു. വിവരങ്ങൾക്ക്: 82819 48396, 8139877647.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..