തിരുവനന്തപുരം: സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിതാ നഴ്സുമാരാകാൻ നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം. നഴ്സിങ്ങിൽ ബി.എസ്സി./ പോസ്റ്റ് ബി.എസ്സി./ എം.എസ്സി./ പിഎച്ച്.ഡി. വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും വേണം.
കാർഡിയോളജി/ ഇ.ആർ./ ഐ.സി.യു./ എൻ.ഐ.സി.യു./ ഓങ്കോളജി/ ഒ.ടി. (ഒ.ആർ.)/ പി.ഐ.സി.യു./ ട്രാൻസ്പ്ലാന്റ് എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്. ഉദ്യോഗാർഥികൾ www.norkaroots.org ലെ ലിങ്ക് (https://forms.gle/mBi7ink29sbhv9wE9) വഴി അപേക്ഷിക്കണം. പ്രായപരിധി 35. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 12.
ശമ്പളം-സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമം അനുസരിച്ച്. താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യം. ഡിസംബർ 20 മുതൽ ഹൈദരാബാദിൽ നടക്കുന്ന അഭിമുഖത്തിൽ ഉദ്യോഗാർത്ഥികൾ നേരിട്ടെത്തണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..