തിരുവനന്തപുരം: മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അനുവദിക്കുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷകൾ ക്ഷണിച്ചു. ബി.പി.എൽ. വിഭാഗക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും. ബി.പി.എൽ. വിഭാഗക്കാരുടെ അഭാവത്തിൽ എ.പി.എൽ. വിഭാഗക്കാരിൽ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും പരിഗണിക്കും.
സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പ്
തിരുവനന്തപുരം: ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഹോസ്റ്റൽ െസ്റ്റെപ്പന്റ്/ പ്രതിവർഷ സ്‌കോളർഷിപ്പ് ഇവയിൽ ഒന്നിന് അപേക്ഷിക്കാവുന്നതാണ്. ബിരുദം 5000 രൂപ, ബിരുദാനന്തര ബിരുദം 6000 രൂപ, പ്രൊഫഷണൽ കോഴ്‌സുകൾ 7000 രൂപ, ഹോസ്റ്റൽ സ്‌റ്റൈപ്പന്റ് 13000 രൂപ എന്നിങ്ങനെയാണ് സ്‌കോളർഷിപ്പ് തുക.
സി.എ. സ്‌കോളർഷിപ്പ്
തിരുവനന്തപുരം: സി.എ./സി.എം.എ./സി.എസ്. കോഴ്‌സുകളിൽ ഫൈനൽ, ഇന്റർ മീഡിയറ്റ് യോഗ്യത നേടുന്നതിനായി പരിശീലന കോഴ്‌സുകളിൽ പങ്കെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 15000 രൂപ സ്‌കോളർഷിപ്പ് തുകയായി ലഭിക്കും.
മദർ തെരേസ സ്‌കോളർഷിപ്പ്
തിരുവനന്തപുരം: സർക്കാർ നഴ്‌സിങ് കോളേജുകളിൽ നഴ്‌സിങ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷയിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരായിരിക്കണം. ഇതിൽ 50 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. 15000 രൂപയാണ് പ്രതിവർഷ സ്‌കോളർഷിപ്പ് തുക.
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്
തിരുവനന്തപുരം: എസ്.എസ്.എൽ.സി./പ്ലസ്ടു/ വി.എച്ച്.എസ്.ഇ. പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും ബിരുദത്തിന് 80 ശതമാനം മാർക്ക്, ബിരുദാനന്തര ബിരുദത്തിന് 75 ശതമാനം മാർക്ക് നേടി വിജയിച്ചവർക്കും അപേക്ഷിക്കാം. എസ്.എസ്.എൽ.സി./പ്ലസ്ടു വി.എച്ച്.എസ്.ഇ. വിഭാഗത്തിന് 10,000 രൂപയും ബിരുദം/ബിരുദാനന്തര ബിരുദം വിഭാഗത്തിന് 15000 രൂപയും സ്‌കോളർഷിപ്പ് തുകയായി ലഭിക്കും.
എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ്
തിരുവനന്തപുരം: സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ ത്രിവത്സര ഡിപ്ലോമ കോഴ്‌സിനു പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 30 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പ്രതിവർഷം 6000 രൂപ സ്‌കോളർഷിപ്പ് തുകയായി ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..