ന്യൂഡൽഹി: 2023-24 അധ്യയന വർഷത്തെ സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ബോർഡ് പരീക്ഷകൾ ബുധനാഴ്ച ആരംഭിക്കും. പത്താം ക്ലാസുകാർക്ക് പെയിന്റിങ്, ഗുരുങ്, റായ്, തമാങ്, ഷെർപ്പ, തായ് മൈനർ പരീക്ഷകളും പന്ത്രണ്ടാം ക്ലാസുകാർക്കായി സംരംഭകത്വ പരീക്ഷയുമാണ് ആദ്യദിനം നടക്കുക. രാവിലെ പത്തരയ്ക്ക് പരീക്ഷ ആരംഭിക്കും. അഡ്മിറ്റ് കാർഡുകൾ ലഭിക്കാത്തവർ സ്കൂളുകളിലെത്തി കൈപ്പറ്റണം. അഡ്മിറ്റ് കാർഡിൽ സ്കൂൾ മേധാവിയുടെ ഒപ്പ് ഉണ്ടെന്ന് ഉറപ്പാക്കണം. ഇല്ലാത്തവരെ അയോഗ്യരാക്കും.
പ്രൈവറ്റായി പരീക്ഷയെഴുതുന്നവർ cbse.gov.in എന്ന വെബ്സൈറ്റിൽനിന്നോ parikshasangam.cbse.gov.in. നിന്നോ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 21-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ അഞ്ചിനും അവസാനിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..