മഞ്ചേരി സെന്റര്‍ സി.സി.എസ്.ഐ.ടി.യില്‍ മലയാളം, ഫിനാന്‍ഷ്യല്‍ ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടിങ് വിഷയങ്ങള്‍ക്ക് അതിഥി അധ്യാപക ഒഴിവുണ്ട്. രേഖകള്‍ സഹിതം 22-ന് മുൻപ് അപേക്ഷ ഇ-മെയില്‍ (ccsitmji@uoc.ac.in) ചെയ്യണം. ഫോണ്‍: 9746594969.
പിഎച്ച്.ഡി. ഒഴിവ്
കായിക പഠനവിഭാഗത്തില്‍ ഡയറക്ടര്‍ ഡോ. കെ.പി. മനോജിന് കീഴില്‍ പിഎച്ച്.ഡി. പ്രവേശനത്തിന് രണ്ട് ഒഴിവുണ്ട്. 24-ന് രാവിലെ 11-ന് പഠനവിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് പഠനവിഭാഗവുമായി ബന്ധപ്പെടുക.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ്, എം.എസ്‌സി. ഫിസിക്‌സ്, കെമിസ്ട്രി, ബയോസയന്‍സ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ മാര്‍ച്ച് ആറുവരെയും 170 രൂപ പിഴയോടെ എട്ടുവരെയും 22 മുതല്‍ അപേക്ഷിക്കാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2022, ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ്‌വേർ ഡെവലപ്‌മെന്റ് നവംബര്‍ 2021, എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ., എം.ബി.എ. മൂന്ന്, നാല് സെമസ്റ്റര്‍ ജൂലായ് 2018, നാലാം സെമസ്റ്റര്‍ ജനുവരി 2018, മൂന്നാം സെമസ്റ്റര്‍ ബി.കോം. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..