കാസർകോട്: കേന്ദ്ര സർവകലാശാലയിൽ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്കും ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാമുകളായ ബി.എസ്‍സി. ബി.എഡ്., ബി.എ. ബി.എഡ്, ബി.കോം ബി.എഡ്., യു.ജി. പ്രോഗ്രാമായ ഇന്റർനാഷണൽ റിലേഷൻസ് എന്നിവയിലേക്ക് അപേക്ഷിക്കാം. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷന്റെ (എൻ.സി.ടി.ഇ.) അന്തിമാനുമതിക്ക് വിധേയമായിട്ടാകും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി.) അടിസ്ഥാനത്തിലാണ് പ്രവേശനം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകും ഉണ്ടാകുക. മാർച്ച് 12 വരെ ഓൺലൈനായി അപേക്ഷിക്കാം. രാത്രി 11.50 വരെ ഫീസ് അടയ്ക്കാനുള്ള സമയം ലഭിക്കും. മാർച്ച് 15 മുതൽ 18 വരെ തിരുത്തലിന് അവസരമുണ്ടാകും. 30-ന് പരീക്ഷാകേന്ദ്രങ്ങൾ പ്രഖ്യാപിക്കും. മേയ് 21 മുതലാണ് പരീക്ഷ. സർവകലാശാല വെബ്‌സൈറ്റ്: www.cukerala.ac.in, എൻ.ടി.എ. വെബ്‌സൈറ്റ്: www.nta.ac.in.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..