എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എം.ബി.എ. ക്ലാസുകൾ 27-ന് തുടങ്ങും. എം.സി.എ., ഇന്റഗ്രേറ്റഡ് എം.സി.എ. കോഴ്‌സുകളുടെ രണ്ടാം സെമസ്റ്റർ ക്ലാസുകൾ മാർച്ച് മൂന്നിന് ആരംഭിക്കും.
മൈനർ പരീക്ഷ രജിസ്‌ട്രേഷൻ
നാലാം സെമസ്റ്റർ ബി.ടെക്. മൈനർ പരീക്ഷയ്ക്ക് 27 വരെ രജിസ്റ്റർ ചെയ്യാം. വിദ്യാർഥികളുടെ ലോഗിനിൽ ലഭ്യമായ ഫോമിൽ കോഴ്‌സിന്റെ കോഡും പേരും സമർപ്പിക്കുകയും കോളേജ് മുഖേന ഫീസടയ്ക്കുകയും വേണം.
പാർട്ട് ടൈം ബി.ടെക്. ഫലം പ്രസിദ്ധീകരിച്ചു
ബി.ടെക്.(പാർട്ട് ടൈം) നാലാം സെമസ്റ്റർ റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിലെ ‘ഫലങ്ങൾ’ എന്ന ടാബിലും വിദ്യാർഥികളുടെയും കോളേജ് ലോഗിനുകളിലും വിശദമായ ഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെയും പുനർമൂല്യനിർണയത്തിന്റെയും പകർപ്പിന് മാർച്ച് ആറു വരെ പോർട്ടൽ വഴി അപേക്ഷിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..