കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് എം.ജി. സർവകലാശാലയിലെ സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്റെ നേതൃത്വത്തിലുള്ള ദേശീയ സെമിനാർ മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ നടക്കും. മാർച്ച് ഒന്നിന് രാവിലെ 10-ന് സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ പ്രോ-വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനംചെയ്യും.
ഇന്ത്യൻ യുവതയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അധ്യാപകരുടെ പങ്ക് എന്നതാണ് വിഷയം. മാർച്ച് രണ്ടിന് രണ്ടുമണിക്ക് സമാപനച്ചടങ്ങ് സർവകലാശാലാ രജിസ്ട്രാർ ഡോ. ബി. പ്രകാശ്കുമാർ ഉദ്ഘാടനം ചെയ്യും.
റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ് നിയമനം
കോട്ടയം: എം.ജി. സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ കൊറിയ സെന്ററിന്റെ റിസർച്ച് പ്രോജക്ടിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ് തസ്തികളിൽ ഓരോ ഒഴിവുകളിൽ ഒരുവർഷത്തേക്കാണ് നിയമനം.
താത്പര്യമുള്ളവർ ബയോഡേറ്റയും ഒരുപേജിൽ കവിയാത്ത മോട്ടിവേഷൻ ലെറ്ററും (500 വാക്ക്, ടൈപ്പ് ചെയ്തത്) office.kcmgu@gmail.com എന്ന ഇ മെയിൽ വിസാലത്തിലേക്ക് മാർച്ച് 10-നുമുമ്പ് അയയ്ക്കണം. ഫോൺ: 9968480880.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..