ന്യൂഡൽഹി: 2023-24 അധ്യയനവർഷം മുതൽ ഓൺലൈൻ, വിദൂരകോഴ്‌സുകളും ഓൺലൈൻ കോഴ്‌സുകളും ആരംഭിക്കാൻ യോഗ്യതയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് അനുമതിക്കായി യു.ജി.സി. അപേക്ഷ ക്ഷണിച്ചു. താത്‌പര്യമുള്ള സ്ഥാപനങ്ങൾക്ക് മാർച്ച് 15-നും 31-നുമിടയിൽ http://deb.ugc.ac.in/. എന്ന വെബ്‌സൈറ്റുവഴി അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അസൽ സത്യവാങ്മൂലവും ഏപ്രിൽ 15-നകം ജോയന്റ് സെക്രട്ടറി, വിദൂരവിദ്യാഭ്യാസ ബ്യൂറോ, യു.ജി.സി., 35-ഫിറോസ്ഷാ റോഡ്, ന്യൂഡൽഹി-110001 എന്ന വിലാസത്തിൽ ലഭിക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..