ന്യൂഡൽഹി: സ്കൂൾ വിദ്യാർഥികൾക്കിടയിൽ ജലസംരക്ഷണം പ്രോത്സാഹിപ്പിക്കാൻ എൻ.സി.ഇ.ആർ.ടി. ഓൺലൈൻ കോഴ്‌സ് നടത്തുന്നു. ജലവിഭവവകുപ്പുമായി ചേർന്നാണ് ‘ക്യാച്ച് ദ റെയിൻ-ജലശക്തി അഭിയാൻ’ കോഴ്‌സ് നടത്തുക.
ക്വിസ്, സംവാദ മത്സരങ്ങൾ, മുദ്രാവാക്യരചനാമത്സരം, പോസ്റ്റർ-ബാനർ നിർമാണം, ചുമരെഴുത്തുകൾ തുടങ്ങിയവ കോഴ്‌സിന്റെ ഭാഗമാണ്. ദിക്ഷ പോർട്ടൽവഴിയാണ് കോഴ്‌സ് നടത്തുക. ഇംഗ്ലീഷിലും ഹിന്ദിയിലും കോഴ്‌സ് ചെയ്യാം.
ഇംഗ്ലീഷിൽ കോഴ്‌സ് ചെയ്യാൻ https://diksha.gov.in/explore-course/course/do-3137372118231285761547 ഹിന്ദിയിൽ ചെയ്യാൻ https://diksha.gov.in/explore-course/course/do-3137372882246533121673 എന്നീ സൈറ്റുകൾ മാർച്ച് 25-നകം സന്ദർശിക്കണമെന്ന് അക്കാദമിക്സ് വിഭാഗം ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവൽ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..