ന്യൂഡൽഹി: അടുത്ത അധ്യയനവർഷംമുതൽ നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം (ഐ.ടി.ഇ.പി.) നടപ്പാക്കുമെന്ന് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ. 57 സ്ഥാപനങ്ങളിലാകും കോഴ്‌സ് ആരംഭിക്കുക.
ബി.എ.-ബി.എഡ്., ബി.എസ്‌സി.-ബി.എഡ്., ബി.കോം-ബി.എഡ്. എന്നിങ്ങനെ മൂന്നുകോഴ്‌സുകളാണ് ഐ.ടി.ഇ.പി.യുടെ കീഴിലുണ്ടാവുക. പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത. നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻ.സി.ഇ.ടി.) വഴിയാവും പ്രവേശനം.
ദേശീയ വിദ്യാഭ്യാസനയപ്രകാരമുള്ള അധ്യാപന പരിശീലനമാകും വിദ്യാർഥികൾക്ക് നൽകുക. നിലവിൽ ബിരുദം, ബി.എഡ്. എന്നിവ പൂർത്തിയാക്കാൻ അഞ്ചുവർഷമാണ് വേണ്ടത്. ഐ.ടി.ഇ.പി.യിലൂടെ ഒരുവർഷം ലാഭിക്കാം. അടിസ്ഥാനം, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി (5+3+3+4) തുടങ്ങി പുതിയ സ്കൂൾഘടനയുടെ നാലുഘട്ടങ്ങളിലേക്കായി അധ്യാപകരെ സജ്ജമാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..