ന്യൂഡൽഹി: ഇത്തവണത്തെ ദേശീയ ബിരുദ പൊതുപരീക്ഷ (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-സി.യു.ഇ.ടി. യു.ജി. 2023) മൂന്നുഷിഫ്റ്റുകളായി നടത്തുമെന്ന് യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ് പറഞ്ഞു.
കഴിഞ്ഞതവണ ഇത് രണ്ടുഷിഫ്റ്റുകളിലായിരുന്നു. ജെ.ഇ.ഇ., നീറ്റ് തുടങ്ങിയ പരീക്ഷകൾ സി.യു.ഇ.ടി.യുമായി ലയിപ്പിക്കുന്ന പദ്ധതികൾ രണ്ടുവർഷം മുമ്പെങ്കിലും പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻവർഷത്തെ പ്രശ്നങ്ങൾ ഇത്തവണ പരിഹരിക്കും. പരീക്ഷാകേന്ദ്രത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കാൻ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരം മുൻകൂറായി അറിയിക്കും. സാങ്കേതിക പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ കേന്ദ്രങ്ങളിൽ അധിക കംപ്യൂട്ടറുകൾ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..