തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ 2023-24 അധ്യയനവർഷത്തെ പൊതു പ്രവേശനപ്പരീക്ഷയ്ക്ക് ഏപ്രിൽ 17 വരെ അപേക്ഷിക്കാം.
സർവകലാശാലാ പഠനവകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി., സർവകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എസ്‌സി. ഹെൽത്ത് ആൻഡ് യോഗ തെറാപ്പി, എം.എസ്‌സി. പൊറൻസിക് സയൻസ് എന്നിവയുടെ പ്രവേശനത്തിനാണ് പരീക്ഷ നടത്തുന്നത്. ബി.പി.എഡ്., പി.ജി. പ്രോഗ്രാമുകൾക്ക് അവസാന സെമസ്റ്റർ/വർഷ ബിരുദ വിദ്യാർഥികൾക്കും ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകൾക്ക് പ്ലസ്ടു വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രവേശനപ്പരീക്ഷ മേയ് 18, 19 തീയതികളിൽ നടക്കും. വിശദവിവരങ്ങൾ പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ. ഫോൺ 0494 2407016, 0494 2407017.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..