ഫെഡറൽ ബാങ്കിന്റെ ‘ഫെഡ്ഫിന’ ഐ.പി.ഒ.യ്ക്ക്


: കേരളം ആസ്ഥാനമായുള്ള ഫെഡറൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ഫെഡ്ഫിന) പ്രാഥമിക ഓഹരി വില്പനയ്ക്കായി (ഐ.പി.ഒ.) ഓഹരി വിപണി നിയന്ത്രണ ബോർഡായ ‘സെബി’ക്ക് കരടുരേഖ സമർപ്പിച്ചു. ഏതാണ്ട് 2,000 കോടി രൂപയാണ് ഐ.പി.ഒ.യിലൂടെ സമാഹരിക്കുക. 900 കോടി രൂപ പുതിയ മൂലധനമായി സമാഹരിക്കുമ്പോൾ 4.57 കോടി ഓഹരികൾ പ്രൊമോട്ടർമാരും നിക്ഷേപകരും വിൽക്കുന്നതാണ്.

എം.എസ്.എം.ഇ.കൾക്കും ചെറുപ്പക്കാർക്കും സ്വർണപ്പണയം ഉൾപ്പെടെയുള്ള വിവിധതരം വായ്പകൾ ലഭ്യമാക്കുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ഫെഡ്ഫിന. ഓഹരി വില്പനയ്ക്ക് ശേഷവും ഫെഡറൽ ബാങ്കിന് കമ്പനിയിൽ 51 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമുണ്ടാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..