ടൈംസ് വേൾഡ് ടെക്‌നോപാർക്കിലേക്കും


കഴക്കൂട്ടം: ഡാറ്റ മാനേജ്‌മെന്റ്, അനലിറ്റിക്സ്, കംപ്ലയിൻസ് രംഗത്തെ പ്രമുഖ കമ്പനിയായ ടൈംസ് വേൾഡ് ടെക്‌നോപാർക്കിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു.

മൂന്നു വർഷത്തിലധികമായി കോഴിക്കോട് സൈബർപാർക്കിൽ പ്രവർത്തിക്കുന്ന, ദുബായ്‌ ആസ്ഥാനമായ കമ്പനിയുടെ ടെക്‌നോപാർക്കിലെ ഓഫീസ് കേരള സ്റ്റേറ്റ് ഐ.ടി. പാർക്ക്‌സ് സി.ഇ.ഒ. ജോൺ എം.തോമസ് ഉദ്ഘാടനം ചെയ്തു. സംഗീതസംവിധായകൻ എം.ജയചന്ദ്രൻ മുഖ്യാതിഥിയായി. കമ്പനിയുടെ പുതിയ തുടക്കം എ.ഐ. രംഗത്ത് കഴിവുള്ള നിരവധിപ്പേർക്ക് അവസരങ്ങളൊരുക്കുമെന്ന് കമ്പനി സ്ഥാപകനും സി.ഇ.ഒ.യുമായ ടോമി വർഗീസ് പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച സർവീസ് നൽകാൻ പുതിയ സംവിധാനം മുതൽക്കൂട്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് കമ്പനി ഡയറക്ടർ ഷൈല തോമസ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..