: ഇറ്റാലിയൻ ഇരുചക്രവാഹന കമ്പനിയായ ‘ഡ്യുക്കാട്ടി’യുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വിശദാംശങ്ങൾ കമ്പനി പ്രഖ്യാപിച്ചു. ‘വി21എൽ’ എന്ന പേരിലുള്ള ഈ ബൈക്ക് അടുത്ത വർഷം വിപണിയിലെത്തും. മണിക്കൂറിൽ 275 കിലോമീറ്റർ വരെ വേഗത്തിൽ ഓടിക്കാൻ കഴിയുന്നതാണ് ‘ഡ്യുക്കാട്ടി വി21എൽ’.
45 മിനിറ്റുകൾകൊണ്ട് 80 ശതമാനം വരെ ചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് ബൈക്കിന് കരുത്തു പകരുക. ഒറ്റ ചാർജിൽ എത്ര കിലോമീറ്റർ ഓടാനാകുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
കമ്പനി ഈയിടെ ‘സ്ക്രാമ്പ്ലർ അർബൻ മോട്ടാർഡ്’ എന്ന മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 803 സി.സി. എൽ-ട്വിൻ എൻജിനുമായി എത്തിയിരിക്കുന്ന ഈ മോഡലിന് 11.49 ലക്ഷം രൂപ മുതലാണ് വില.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..